|    Oct 20 Fri, 2017 11:56 pm
FLASH NEWS

നീര വിപണനം ചെയ്യുന്നതിന് പദ്ധതി തയ്യാറാക്കണം: കേരള കര്‍ഷക സംഘം

Published : 20th March 2017 | Posted By: fsq

 

പറവൂര്‍: നീരയെ ദേശീയ പാനീയമായി പ്രഖ്യാപിക്കണമെന്നും ശ്രീലങ്കന്‍ മാതൃകയില്‍ ബോട്ടിലില്‍ നിറച്ച് വിപണിയില്‍ ഇറക്കുന്നതിന് പദ്ധതി തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് കേര കര്‍ഷകസംഘം എറണാകുളം ജില്ലാ പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു.
കൊക്കോകോള, പെപ്‌സി തുടങ്ങിയ ശീതള പാനീയങ്ങള്‍ വിപണിയില്‍ ഇറക്കുന്ന മാതൃകയിലാണ് ശ്രീലങ്കയില്‍ നീര പാനീയം വിപണിയിലുള്ളത്. കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന വിലയിടിവ് തടയുന്നതിനായി കര്‍ഷകരെ രക്ഷിക്കാനായി സമഗ്ര പദ്ധതിക്ക് രൂപം നല്‍കണം. തെങ്ങ്, ഇടവിള കൃഷി തുടങ്ങിയവയെ സംരക്ഷിക്കാന്‍ ജലസേചന പദ്ധതിക്ക് നടപടി സ്വീകരിക്കണമെന്നും, കേരഗ്രാമം പദ്ധതി എല്ലാ കൃഷിഭവനിലേക്കും വ്യാപിപ്പിക്കണമെന്നും യോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് ഡേവിഡ് പറമ്പിത്തറ അധ്യക്ഷത വഹിച്ചു.
റോയി വി. തച്ചേരി, മുഹമ്മദ് പനയ്ക്കല്‍, എ.ഡി. ഉണ്ണി, പി. രവീന്ദ്രന്‍നായര്‍, അഡ്വക്കേറ്റ് ജേക്കബ് പുളിക്കന്‍, പി വി ലാലു, കെ എ തോമസ്, പി വി റഷീദ്, വി പി സതീശന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക