|    Oct 18 Thu, 2018 4:52 pm
FLASH NEWS

നീര്‍പ്പാലങ്ങളിലെ വിള്ളല്‍: ഇറിഗേഷന്‍ കനാലില്‍ വന്‍ചോര്‍ച്ച

Published : 25th January 2017 | Posted By: fsq

 

കുറ്റിയാടി: കുറ്റിയാടി ഇറിഗേഷന്‍ കനാല്‍ വഴി തുറന്ന് വിട്ട ജലം നീര്‍പ്പാലങ്ങള്‍ പൊട്ടിപ്പൊളിഞ്ഞതിനാല്‍ വന്‍തോതില്‍ ചോരുന്നു. പെരുവണ്ണാമുഴി ഡാമില്‍ നിന്ന് വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളമെത്തിക്കുന്ന കനാലിന്റെ മരുതോങ്കര വയലിന് കുറുകെയുള്ള നീര്‍പ്പാലത്തിന്റെ വിള്ളലിലൂടെ വെള്ളം വന്‍തോതില്‍ ചോരുന്നത് കര്‍ഷകരെയും വലക്കുകയാണ്. പാലത്തിന് താഴെയുള്ള വയലിലെ പച്ചക്കറി കൃഷിയും നെല്‍കൃഷിയും വെള്ളം കയറി നശിച്ചു തുടങ്ങി. നേരത്തെ നീര്‍പ്പാലത്തിലെ വിള്ളല്‍ താല്‍ക്കാലികമായി അടച്ചിരുന്നെങ്കിലും നീരൊഴുക്ക് ശക്തിപ്പെട്ടതിനെ തുടര്‍ന്ന് അടച്ചഭാഗം പൊളിഞ്ഞ് വന്‍തോതിലുള്ള ചോര്‍ച്ചയുണ്ടാവുകയായിരുന്നു. പ്രധാന കനാലിന്റെ ഭാഗമായ മുണ്ടകുറ്റി, ദേവര്‍കോവില്‍, മൊയിലോത്തറ ഭാഗങ്ങളിലെ നീര്‍പ്പാലങ്ങളും വിണ്ടുകീറി വെള്ളംചോരുന്നുണ്ട്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ പാലങ്ങളുടെയെല്ലാം കോണ്‍ക്രീറ്റ് തകര്‍ന്ന് കമ്പികള്‍ പുറത്തായ നിലയിലാണ്. ഇവയുടെ മിക്കവാറും തൂണുകളും തകര്‍ച്ചനേരിടുന്നുണ്ട്. കനാല്‍ തുറക്കുന്നതിന് മുമ്പ് ലക്ഷങ്ങള്‍ ചെലവഴിച്ച് നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാന്‍ നടത്തുന്ന അറ്റകുറ്റപ്പണികളല്ലാതെ നീര്‍പ്പാലങ്ങള്‍ സുരക്ഷിതമാക്കാന്‍ നടപടികളൊന്നും ഉണ്ടാവാറില്ല. നാട്ടിലെമ്പാടും ജനങ്ങള്‍ വെള്ളത്തിനുവേണ്ടി നെട്ടോട്ടമോടുമ്പോഴാണ് അധികൃതരുടെ അനാസ്ഥ കാരണം വന്‍തോതില്‍ വെള്ളം പാഴാവുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss