|    May 26 Fri, 2017 10:31 pm
FLASH NEWS

നീര്‍ത്തടവും വയലും നികത്തി; ഇപ്പോള്‍ തോടും കൈയേറി

Published : 11th July 2016 | Posted By: SMR

കിളിമാനൂര്‍: നിയമം കാറ്റില്‍പ്പറത്തി പാടങ്ങളും നീര്‍ത്തടവും നികത്തി നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതിനു പുറമെ തോട് കൈയേറി കുഴലും സ്ഥാപിച്ചു.
പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്ത് ഓഫിസിനു മുന്നിലാണ് നിയമവിരുദ്ധ നിര്‍മാണം നടക്കുന്നത്. പഞ്ചായത്ത് ഓഫിസിനു മുന്നിലെ ബൈപാസ് റോഡിനു സമീപമാണ് പാടശേഖരം നികത്തി സ്വകാര്യ വ്യക്തി നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത്.
ബൈപാസ് റോഡിനും ടൗണ്‍ ജുമാമസ്ജിദ് ശില്‍പറോഡിനും ഇടയില്‍ രണ്ട് തോടുകള്‍ ഉണ്ടായിരുന്നു. ഒന്ന് വയലുകള്‍ നികത്തിയ കൂട്ടത്തില്‍ നികത്തിക്കഴിഞ്ഞു. ഇപ്പോള്‍ വഴിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടാമത്തെ തോട് കുഴല്‍ സ്ഥാപിച്ചു കൈയേറിയിരിക്കുന്നത്.
മഴക്കാലത്ത് കുറവന്‍കുഴി മുതല്‍ ഒഴുകിവരുന്ന വെള്ളം ഈ രണ്ടു തോടുകളിലൂടെയായിരുന്നു ചിറ്റാറിന്റെ കൈവഴിയായ നദിയില്‍ എത്തിയിരുന്നത്. ഇപ്പോള്‍ വലിയ മഴയില്‍ ഇവിടെ വെള്ളപ്പൊക്കം പതിവാണ്. വെള്ളം ഒഴുകിപ്പോകുന്നതിനുള്ള തടസ്സമാണ് കാരണം. കുറവന്‍കുഴി മുതല്‍ ചിറ്റാര്‍ നദി വരെ നീര്‍ത്തടങ്ങളില്‍ വലിയ കൈയേറ്റമാണ് നടന്നിരിക്കുന്നത്.
നീര്‍ത്തടങ്ങളും തോട് പുറമ്പോക്കും കൈയേറിയാലും ആരും ചോദിക്കാനില്ലാത്ത അവസ്ഥയാണ് പഴയകുന്നുമ്മേല്‍ പഞ്ചായത്തിലും വില്ലേജിലും കൃഷിഭവനിലുമെന്നാണ് നാട്ടുകാരുടെ ആരോപണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day