|    Mar 30 Thu, 2017 2:36 pm
FLASH NEWS

നീര്‍ച്ചാലുകള്‍ വെട്ടിത്തെളിച്ചില്ല; കരപ്പാടത്തെ കൃഷി നശിച്ചു

Published : 27th July 2016 | Posted By: SMR

മണ്ണഞ്ചേരി: നീര്‍ച്ചാലുകള്‍ തെളിക്കാന്‍ അധികൃതര്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് മണ്ണഞ്ചേരി കരപ്പാടത്തെ കൃഷി നശിച്ചു.
പഞ്ചായത്ത് 13- ാം വാര്‍ഡില്‍ കാര്‍ത്തികയില്‍ ചന്ദ്രദാസനും പിതാവ് സി വിജയനും ചേര്‍ന്ന് നടത്തുന്ന കൃഷിയാണ് നീര്‍ച്ചാലിന്റെ ഒഴുക്ക് തടസ്സപ്പെട്ടതിനെ തുടര്‍ന്ന് നശിച്ചത്.  13 വര്‍ഷമായി കരപ്പാടത്ത് നെല്‍കൃഷിയും ഇടവിളകൃഷിയും ചെയ്തുവരികയാണ്.
നിലം ഒരുക്കുന്നതിന് മുമ്പുതന്നെ ചന്ദ്രദാസന്‍ പഞ്ചായത്തിനെയും കൃഷി ഓഫിസറെയും നീരൊഴുക്ക് തടസ്സപ്പെട്ട കാര്യം ധരിപ്പിച്ചിരുന്നു. മഴക്കാലശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിര്‍ച്ചാല്‍ വെട്ടിത്തെളിക്കാം എന്ന് ഉറപ്പും ഇവര്‍ക്ക് നല്‍കിയിരുന്നു.
എന്നാല്‍ തോടുകള്‍ വെട്ടുകയോ ഓവുകള്‍ വൃത്തിയാക്കുകയോ ചെയ്തില്ല. വലിയകലവൂര്‍- ആരാമം റോഡിനുകുറുകേയുള്ള ഓവുചാല്‍, പന്നിശ്ശേരി, എട്ടുകണ്ടം കോളനിക്ക് സമീപം, കൃഷ്ണപിള്ള- കുറിക്കാട്ട് എന്നിവിടങ്ങളിലെ നീരൊഴുക്കാണ് തടസ്സപ്പെട്ടത്.
1.96 ഏക്കര്‍ പാടത്ത്  വിരിപ്പുമുണ്ടനാണ് കൃഷിയിറക്കിയത്. കഴിഞ്ഞതവണ 60 പറ നെല്ല് കിട്ടിയിരുന്നു. കുടാതെ ഇടവിള കൃഷിയായി കിഴങ്ങ്, ചേന, കാച്ചില്‍ എന്നിവയും നട്ടിരുന്നു. കിഴങ്ങ്, വാഴ, കാച്ചില്‍, ചേന എന്നിവ വെള്ളം കെട്ടിക്കിടന്ന് നശിച്ചു. കൃഷിയിടം ബന്ധപ്പെട്ടവര്‍ പരിശോധിക്കാന്‍ പോലും തയ്യാറാവാത്തതില്‍  കര്‍ഷകര്‍ക്കും നാട്ടുകാര്‍ക്കും പരാതിയുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day