|    Dec 17 Mon, 2018 1:48 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

നീരവ് മോദി ഇംഗ്ലണ്ടില്‍: വിട്ടുകിട്ടാന്‍ നീക്കം

Published : 21st August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 13,578 കോടി രൂപ വായ്പയെടുത്തു രാജ്യം വിട്ട നീരവ് മോദി ലണ്ടനില്‍ ഉണ്ടെന്നു സ്ഥിരീകരിച്ചു. ആ രാജ്യം തന്നെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയത്. ഉടന്‍ തന്നെ സിബിഐ നീരവ് മോദിയെ വിട്ടുകിട്ടുന്നതിനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.
ഇദ്ദേഹത്തെ ഇന്ത്യക്ക് വിട്ടുകിട്ടുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി ഇംഗ്ലണ്ടിനോട് അഭ്യര്‍ഥിക്കാനാണ് സിബിഐ ശ്രമിക്കുന്നത്.
നീരവ് മോദിയുടെ പേരില്‍ ഇന്റര്‍പോള്‍ പുറത്തിറക്കിയ റെഡ്‌കോര്‍ണര്‍ നോട്ടീസിന്റെ പകര്‍പ്പ് യുകെ അധികൃതര്‍ക്ക് അയച്ചുകഴിഞ്ഞതായും സിബിഐ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ബാങ്ക് തട്ടിപ്പിന്റെ പേരില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് ഒരു ദിവസം മുമ്പാണ് ബന്ധുക്കളുമായി നീരവ് മോദി രാജ്യം വിട്ടത്. പിന്നീട് പല രാജ്യങ്ങളിലും ഇയാളുടെ സാന്നിധ്യം കണ്ടെത്തിയതിനു പിന്നാലെയാണ് യുകെയില്‍ നിന്ന് ഇപ്പോള്‍ സ്ഥിരീകരണം ലഭിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss