|    Nov 19 Mon, 2018 11:12 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

നീരവ് മോദിയുടെ സീനിയര്‍ എക്‌സിക്യൂട്ടീവിന് ജാമ്യം

Published : 5th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക്(പിഎന്‍ബി) തട്ടിപ്പ് കേസില്‍ വജ്രവ്യാപാരി നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ സീനിയര്‍ എക്‌സിക്യൂട്ടീവ്് വിപുല്‍ അംബാനിക്ക് പ്രത്യേക സിബിഐ കോടതി ജാമ്യം അനുവദിച്ചു. മോദിയുടെ ഉടമസ്ഥതയിലുള്ള ഫയര്‍സ്റ്റാര്‍ ഡയമണ്ടിലെ പ്രസിഡന്റായ (സാമ്പത്തികം) അംബാനിയെ ഫെബ്രുവരിയിലാണ് സിബിഐ അറസ്റ്റ് ചെയ്തത്.അംബാനിയുടെ ജാമ്യ ഹരജി അനുവദിച്ച പ്രത്യേക സിബിഐ ജഡ്ജി ജെ സി ജഗ്ദലെ ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിനും ഉത്തരവിട്ടു. കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ തന്റെ കസ്റ്റഡി ആവശ്യമില്ലെന്ന് പരിഗണിച്ചാണ് ജാമ്യം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss