|    Aug 20 Mon, 2018 1:03 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

നീരവ് മോദിയുടെ സഹോദരനും സഹോദരിക്കും സമന്‍സ്‌

Published : 12th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്ക് (പിഎന്‍ബി) തട്ടിപ്പു കേസിലെ പ്രതി നീരവ് മോദിയുടെ സഹോദരന്‍ നീഷല്‍ മോദി, സഹോദരി പൂര്‍വി മോദി എന്നിവര്‍ക്കെതിരേ സ്‌പെഷ്യല്‍ ഫുജിറ്റീവ് ഇക്കണോമിക് ഒഫന്റേഴ്‌സ് ആക്ട് കോടതി സമന്‍സയച്ചു. സപ്തംബര്‍ 25ന് ഇവര്‍ കോടതിയില്‍ ഹാജരാവണം. ഹാജരായില്ലെങ്കില്‍ ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും.
കള്ളപ്പണം തടയല്‍ നിയമപ്രകാരമുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്ന ജഡ്ജി കൂടിയായ എം എസ് ആസ്മി സമന്‍സ് സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി മൂന്നു നോട്ടീസുകള്‍ പ്രധാന പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നീരവ് മോദിയുടെ സഹോദരീ സഹോദരന്മാര്‍ കള്ളപ്പണം വെളുപ്പിക്കുകയും തുടര്‍ന്ന് രാജ്യത്തു നിന്നു രക്ഷപ്പെടുകയും ചെയ്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപ്പെടുത്തുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss