|    Dec 12 Wed, 2018 7:41 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

നീരവ് മോദിക്ക് ഇന്ത്യയിലേക്ക് വരാനാവില്ലെന്ന് അഭിഭാഷകന്‍

Published : 2nd December 2018 | Posted By: kasim kzm

മുംബൈ: ഇന്ത്യയിലേക്കു മടങ്ങിയെത്തിയാല്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെടാമെന്നു പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പുകേസ് പ്രതി നീരവ് മോദി ഭയപ്പെടുന്നതായി അഭിഭാഷകന്‍. ഇക്കാരണത്താല്‍ മോദിക്ക് ഇന്ത്യയിലേക്കു വരാനാവില്ലെന്നും നീരവ് മോദിയുടെ അഭിഭാഷകന്‍ വിജയ് അഗര്‍വാള്‍ പ്രത്യേക കോടതിയില്‍ പറഞ്ഞു. എന്നാല്‍, മോദിയുടെ അഭിഭാഷകന്റെ വാദം അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തള്ളിക്കളഞ്ഞു. സുരക്ഷാപ്രശ്‌നങ്ങള്‍ ഉള്ളതായി കരുതുന്നുണ്ടെങ്കില്‍ മോദിക്ക് പോലിസില്‍ പരാതി നല്‍കാവുന്നതാണെന്നും ഇഡി വ്യക്തമാക്കി. മോദിയെ വന്‍കിട സാമ്പത്തിക കുറ്റവാളികളെ തടയാനുള്ള നിയമപ്രകാരമുള്ള പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന ഇഡിയുടെ അപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. നീരവ് മോദിയുടെ കട്ടൗട്ടിന് ഇന്ത്യയില്‍ ആള്‍ക്കൂട്ടം തീവച്ചിരുന്നുവെന്നും രാമായണത്തിലെ രാവണനു സമാനമായാണ് അദ്ദേഹത്തെ ജനങ്ങള്‍ കാണുന്നതെന്നതുമടക്കമുള്ള വാദങ്ങള്‍ ആള്‍ക്കൂട്ട ആക്രമണത്തിനുള്ള സാധ്യതയായി അഭിഭാഷകന്‍ മുന്നോട്ടുവച്ചു.
14000 കോടിയുടെ പിഎന്‍ബി തട്ടിപ്പ് കേസില്‍ പിടിക്കപ്പെടാതിരിക്കാന്‍ മോദി ഇന്ത്യയില്‍ നിന്നു വിദേശത്തേക്കു നാടുകടക്കുകയായിരുന്നു. സ്ഥാപനങ്ങളില്‍ സൂക്ഷിച്ചിരുന്ന ആഭരണത്തിന്റെ ഉടമകളും ശമ്പളവും വാടകയും ലഭിക്കാത്തതിന്റെ പേരില്‍ സ്ഥാപനത്തിലെ പഴയ തൊഴിലാളികളും കടകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമകളും ഉപദ്രവിക്കുമോ എന്നു ഭയക്കുന്നതായും മോദി പറയുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ വ്യാപകമായ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ നാട്ടിലേക്കു വന്നാല്‍ ഇവരെല്ലാം ചേര്‍ന്നു തന്നെ മര്‍ദിച്ചു കൊല്ലുമെന്നും മോദി വാദിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അന്വേഷണ ഏജന്‍സികളായ സിബിഐക്കും ഇഡിക്കും മോദി ഇ-മെയില്‍ സന്ദേശം അയച്ചിരുന്നു.
നീരവ് മോദി ലണ്ടനിലാണ് ഉള്ളതെന്നാണു കരുതുന്നത്. ഇയാളെ വിട്ടുകിട്ടുന്നതിനായി ഇന്ത്യ ബ്രിട്ടന്റെ സഹായം തേടിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss