നീപ്പാള്‍ പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി, അംബാസിഡറെ തിരിച്ചുവിളിച്ചു
Published : 7th May 2016 | Posted By: sdq

സ്ഥാനപതി ദിപ് കുമാര്‍ ഉപാദ്ധ്യായ
നീപ്പാള്‍ പ്രസിഡന്റ് ബിദ്യാ ദെവി ഭണ്ടാരിയുടെ അഞ്ച് ദിവസം നീളുന്ന ഇന്ത്യ സന്ദര്‍ശനം പ്രധാനമന്ത്രി ഘഡ്ഗ പ്രസാദ് ശര്‍മ ഒലിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മുന്നറിയിപ്പ് കൂടാതെ റദ്ദാക്കി. ഇന്ത്യയിലെ നീപ്പാള്‍ സ്ഥാനപതി ദിപ് കുമാര്‍ ഉപാദ്ധ്യായയെ തിരിച്ചുവിളിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഒലിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് സ്ഥാനപതിയെ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചത്. നീപ്പളിലെ രാഷ്ട്രിയ പ്രതിസന്ധിയെ തുടര്‍ന്ന് രാഷ്ട്രപതിയുടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയത് ഇന്ത്യയിലെ സ്ഥാനപതിയെ അറിയിച്ചിരുന്നില്ല. ഇതിലെ അതൃപ്തി സ്ഥാനപതി ദിപ് കുമാര്‍ ഉപാദ്ധ്യായ പ്രധാനമന്ത്രി ഒലിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സ്ഥാനപതിയെ തിരിച്ചുവിളിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഉജ്ജയ്നില്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുക്കുന്നത് അടക്കമുള്ള പരിപാടികള്‍ക്കായി നീപ്പാള്‍ പ്രസിഡന്റ് മെയ് 9ന് ഇന്ത്യയില്‍ എത്താനിരിക്കുകയായിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.