|    Nov 17 Sat, 2018 4:40 pm
FLASH NEWS

നീന്തല്‍ മല്‍സരത്തിനിടെ മരണം: വിദ്യാഭ്യാസ വകുപ്പ് പ്രതിക്കൂട്ടില്‍

Published : 15th August 2018 | Posted By: kasim kzm

തലശ്ശേരി: നീന്തല്‍ മല്‍സരത്തിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ച സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് പ്രതിക്കൂട്ടില്‍. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ പേമാരിയും പ്രളയവും കാരണം കണ്ണൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടും ഇന്നലെ തലശ്ശേരി ജഗനാഥ ക്ഷേത്ര കുളത്തില്‍ മൂന്ന് ഉപജില്ലകളിലെ നീന്തല്‍ മല്‍സരം നടത്തിയത് ഗുരുതുര വീഴ്ചയായാണു കണക്കാക്കപ്പെടുന്നത്. തലശ്ശേരിയിലെ രണ്ടും പാനൂര്‍ ഉപജില്ലയിലെയും വിദ്യാര്‍ഥികളുടെ നീന്തല്‍ മല്‍സരമാണ് ഇന്നലെ നടന്നത്. രണ്ടു ദിവസം നിര്‍ത്താതെ മഴ പെയതിട്ടും മല്‍സരം നീട്ടിവയ്ക്കാത്തത് അധികൃതരുടെ ഗുരുതര വീഴ്ചയാണ്.
മുന്‍കൂട്ടി ആസൂത്രണം ചെയ്ത മല്‍സരം സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പ്രതികൂല കലാവസ്ഥയില്‍ ഫയര്‍ഫോഴ്‌സിന്റെയും പോലിസിന്റെയും ശ്രദ്ധയില്‍പ്പെടുത്തി നടത്തുകയെന്ന ഉത്തരവാദിത്വം പാലിക്കേണ്ടത് മല്‍സര കമ്മിറ്റിയുടെ ചെയര്‍മാന്‍മാരായ ഉപജില്ല ഓഫിസര്‍മാരാണ്. ഇത് പൂര്‍ണമായും പാലിച്ചില്ലെന്നു മാത്രമല്ല, മതിയായ സുരക്ഷയും ഒരുക്കിയില്ല. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ വിഭാഗത്തില്‍പ്പെട്ട നീന്തല്‍ മല്‍സരത്തിലാണ് വിദ്യാര്‍ഥി അപകടത്തില്‍പെടുന്നത്.
ഒരു വിദ്യാര്‍ഥി നിലയില്ലാക്കയത്തില്‍ മുങ്ങി താഴുകയോ ചളിയില്‍ അകപ്പെട്ടുകയോ ചെയ്യുമ്പോള്‍ പരിസരവാസികളോടെങ്കിലും അന്വേഷിച്ചിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കമായിരുന്നുവെന്നാണ് നാട്ടുകാരും പറയുന്നത്. കുട്ടികളും അധ്യാപകരും എത്തിയപ്പോഴാണ് പരിസരവാസികള്‍ തന്നെ ഇങ്ങനെ ഒരു മല്‍സരം നടക്കുന്നത് അറിയുന്നത്. ഇവരില്‍ പലരും കോരിച്ചൊരിയുന്ന മഴയത്ത് നീന്തല്‍ മല്‍സരം നടത്തുന്നതിനെതിരേ എതിര്‍പ്പുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇനിയെങ്കിലും ഇത്തരത്തിലുള്ള കായിക മേളകളില്‍ അപകടം സംഭവിക്കാതിരിക്കാന്‍ സര്‍ക്കാര്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss