|    Jul 26 Wed, 2017 4:12 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

നീന്തല്‍ക്കുളത്തിലെ സുവര്‍ണമല്‍സ്യങ്ങളായി നാല്‍വര്‍ സഹോദരിമാര്‍

Published : 8th August 2016 | Posted By: SMR

റിയോഡി ജനയ്‌റോ: ഒളിംപിക്‌സിന്റെ ആദ്യദിനം ആസ്‌ത്രേലിയയെ മെഡല്‍ പട്ടികയില്‍ മുന്നിലെത്തിച്ചത് ഈ നാല്‍വര്‍ സഹോദരിമാര്‍. 4*100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ അമേരിക്കന്‍ സംഘത്തെ പിന്തള്ളിയാണ് കെയ്റ്റ് കാംപെല്‍, ബൊരോന്റെ കാംപെല്‍, എമ്മാ മക്കെയോന്‍, ബ്രിട്ടനി എല്‍മസ്ലി സഹോദരിമാര്‍ സ്വര്‍ണം നേടിയത്. മൂന്നു മിനിറ്റും 30.65 സെക്കന്റുമായിരുന്നു സമയം.
കഴിഞ്ഞ ലണ്ടന്‍ ഒളിംപിക്‌സിലെ സ്വര്‍ണം മികച്ച സമയം കുറിച്ചുകൊണ്ട് ഒരിക്കല്‍ക്കുടി നിലനിര്‍ത്തിയെന്ന പ്രത്യേകതകൂടിയുണ്ടായിരുന്നു റിയോയിലെ മല്‍സരത്തിന്.
മല്‍സരത്തിന്റെ മൂന്നാം ലാപ്പില്‍ സഹോദരിമാരില്‍ മുതിര്‍ന്നയാളായ കെയ്റ്റാണ് സംഘത്തെ മുന്നിലെത്തിച്ചത്. വിജയം പ്രതീക്ഷിച്ചതാണെന്നും കടുത്ത മല്‍സരത്തെ മറികടന്നു മെഡല്‍ നേടാനായതില്‍ അതിയായ സന്തോഷമുണ്ടെന്നും കെയ്റ്റ് മാധ്യമങ്ങളോടു പ്രതികരിച്ചു. അതേസമയം 400 മീറ്റര്‍ മെഡ്‌ലെ വ്യക്തിഗതയിനത്തില്‍ ഹംഗറിയുടെ കത്തിന്‍കാ ഹോസു ലോകറെക്കോഡോടെ സ്വര്‍ണം നേടി. കത്തിന്‍കയുടെ കരിയറിലെ ആദ്യ ഒളിംപിക്‌സ് സ്വര്‍ണംകൂടിയാണിത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക