|    May 24 Wed, 2017 12:32 am
FLASH NEWS
Home   >  Pravasi  >  Gulf  >  

നീന്തലില്‍ ഖത്തറിന്റെ നദ അര്‍ഖജി പുറത്ത്

Published : 7th August 2016 | Posted By: SMR

ദോഹ: റിയോ ഒളിംപിക്‌സ് നീന്തലില്‍ ഖത്തര്‍ താരം നദ അര്‍ഖജി 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കില്‍ പുറത്തായി. ഏഴു ഹീറ്റുകളിലായി 45 പേര്‍ മല്‍സരിച്ചപ്പോള്‍ ഏറ്റവും അവസാന സ്ഥാനത്തെത്താനെ നദയ്ക്ക് കഴിഞ്ഞുള്ളു. ഇന്നലെ വൈകുന്നേരം നടന്ന ഒന്നാം ഹീറ്റില്‍ ഏറ്റവും ഒടുവിലായാണ് നദ ഫിനിഷ് ചെയ്തത്. അഭയാര്‍ഥി ടീമിലെ സിറിയന്‍ താരം യുസ്റ മാര്‍ദീനിയാണ് ഹീറ്റ് ഒന്നില്‍ ഒന്നാമതെത്തിയത്. ഒരു മിനിറ്റും 9.21സെക്കന്റിലുമാണ് യുസ്റ ഫിനിഷ് ചെയ്തത്. രണ്ടാം സ്ഥാനത്തെത്തിയ ഗ്രെനഡയുടെ ഒരേലുവ ചെറിബിന്‍ ഒരു മിനിറ്റ് 10.40 സെക്കന്റില്‍ ഫിനിഷ് ചെയ്തു. എന്നാല്‍, ഖത്തരി താരത്തിന് ഒരു മിനിറ്റും 18.86 സെക്കന്റും വേണ്ടിവന്നു മല്‍സരം  പൂര്‍ത്തിയാക്കാന്‍. 2012 ലണ്ടന്‍ ഒളിംപിക്സില്‍ അന്‍പത് മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ നദ മല്‍സരിച്ചിരുന്നു. റിയോയില്‍ 200 മീറ്റര്‍ ഫ്രീസ്‌റ്റൈലിലും അവര്‍ മല്‍സരിക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day