|    Jul 22 Sat, 2017 2:36 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

നീന്തലില്‍ ഇന്ത്യന്‍ പ്രതീക്ഷ അസ്തമിച്ചു

Published : 10th August 2016 | Posted By: SMR

നീന്തലില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ അസ്തമിച്ചു. ഇന്ത്യക്കായി നീന്തല്‍ക്കുളത്തിലിറങ്ങിയ രണ്ടു താരങ്ങളും ഫൈനലില്‍ കടക്കാനാവാതെ പുറത്താ യി. പുരുഷ വിഭാഗത്തില്‍ മലയാളി താരം സജന്‍ പ്രകാശും വനിതകളില്‍ ശിവാനി കതാരിയയുമാണ് രാജ്യത്തിനുവേണ്ടി നീന്തല്‍ക്കുളത്തിലിറങ്ങിയത്.
200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഹീറ്റ്‌സില്‍ 1.59.37 സെക്കന്റില്‍ ഫിനിഷ് ചെയ്ത സജന് 28ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 2.65 സെക്കന്റിലാണ് 22കാരനു ഫൈനല്‍ ബെര്‍ത്ത് നഷ്ടമായത്. എന്നാല്‍ തന്റെ പേരിലുള്ള ദേശീയ റെക്കോഡ് പ്രകടനത്തിനടുത്തെത്താന്‍ സജനു സാധിച്ചില്ല.
അതേസമയം, വനിതകളുടെ 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ ഹീറ്റ്‌സില്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും ഇതു മുതലെടുക്കാന്‍ ശിവാനിക്കാ യില്ല. 2.09.30 സെക്കന്റ് കൈാണ്ടു നീന്തിയെത്തിയ താരത്തിനു 41ാമതെത്താനേ കഴിഞ്ഞുള്ളൂ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക