|    Aug 14 Tue, 2018 1:53 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

നീതീകരണമില്ലാത്ത ഇന്ധന വിലവര്‍ധന തടയണം: ജി സുഗുണന്‍

Published : 15th September 2017 | Posted By: fsq

 

തിരുവനന്തപുരം: യാതൊരു നീതീകരണവുമില്ലാത്ത ഇന്ധന വിലവര്‍ധനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും ഈ വില വര്‍ധന തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സിഎംപി പോളിറ്റ് ബ്യൂറോ അംഗം അഡ്വ. ജി സുഗുണന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയിലുള്ള ഏറ്റവും ഉയര്‍ന്ന വിലവര്‍ധനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇന്ധന വില ദിനംപ്രതി പരിഷ്‌കരിക്കുന്ന ഇപ്പോഴുള്ള സ്ഥിതിയില്‍ മാറ്റംവരുത്താനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാവേണ്ടതാണ്. ഇന്ധന വിലവര്‍ധനയില്‍ ശക്തമായി പ്രതിഷേധിക്കാന്‍ ജി സുഗുണന്‍ സംസ്ഥാനത്തെ എല്ലാ ജനവിഭാഗങ്ങളോടും അഭ്യര്‍ഥിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss