|    Aug 17 Thu, 2017 11:05 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

നീതി ലഭിച്ചത് 24 വര്‍ഷം വൈകി; സ്ത്രീയോട് കോടതി ഖേദം പ്രകടിപ്പിച്ചു

Published : 7th August 2017 | Posted By: fsq

ചെന്നൈ: നിയമപോരാട്ടം 24 വര്‍ഷം നീട്ടിക്കൊണ്ടുപോയതില്‍ പരാതിക്കാരിയായ സ്ത്രീയോട് മദ്രാസ് ഹൈക്കോടതി ഖേദം പ്രകടിപ്പിച്ചു. 1993ല്‍ വാഹനാപകടത്തില്‍ മരിച്ച മകന്റെ ഇന്‍ഷുറന്‍സ് തുകയ്ക്കു വേണ്ടിയുള്ള ബക്കിയാമിന്റെ നിയമപോരാട്ടമാണ് 24 വര്‍ഷം നീണ്ടത്. വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണല്‍ (എംഎസിടി) 3.4 ലക്ഷം രൂപ ഇവര്‍ക്ക്് അനുവദിക്കാന്‍ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിനെതിരേ ഇന്‍ഷുറന്‍സ് സ്ഥാപനം നല്‍കിയ അപ്പീല്‍ തള്ളിയ ഹൈക്കോടതി പരാതിക്കാരിക്ക് നഷ്ടപരിഹാരത്തുക അനുവദിക്കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടു. ബക്കിയാമിന്റെ ലോറി ഡ്രൈവറായ മകന്‍ ലോകേശ്വരന്‍ 1993ല്‍ റോഡപകടത്തില്‍ മരിച്ചിരുന്നു. മോട്ടോര്‍വാഹന നിയമപ്രകാരം മോട്ടോര്‍വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണലില്‍ (എംഎസിടി) ഹരജി നല്‍കേണ്ടതിനു പകരം ബക്കിയാം തൊഴിലാളി നഷ്ടപരിഹാര നിയമം 1923 പ്രകാരമായിരുന്നു ഹരജി ഫയല്‍ ചെയ്തത്. വ്യവസായശാലകളിലെ അപകടമരണങ്ങള്‍ക്കാണ് ഈ നിയമത്തിനു കീഴില്‍ നഷ്ടപരിഹാരം ലഭ്യമാവുക. ഇതേത്തുടര്‍ന്ന്, മോട്ടോര്‍ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണലില്‍ ഇവര്‍ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരത്തിനായി പുതിയ ഹരജി സമര്‍പ്പിച്ചു. എന്നാല്‍, ബക്കിയാം തൊഴിലാളി നഷ്ടപരിഹാര നിയമത്തിനു കീഴില്‍ നഷ്ടപരിഹാരത്തിന് അപേക്ഷിച്ചിട്ടുണ്ടെന്നു കാണിച്ച് ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം അനുവദിക്കാന്‍ വിസമ്മതിച്ചു. കമ്പനിയുടെ വാദം തള്ളിയ എംഎസിടി ഇവര്‍ക്ക് 3.47 ലക്ഷം രൂപ അനുവദിക്കാന്‍ ഉത്തരവിടുകയായിരുന്നു. ഇന്‍ഷുറന്‍സ് കമ്പനി ഇതിനെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതോടെയാണ് മദ്രാസ് ഹൈക്കോടതി കമ്പനിയുടെ അപ്പീല്‍ തള്ളി ബക്കിയാമിന് നഷ്ടപരിഹാരം അനുവദിക്കാന്‍ ഉത്തരവിട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക