|    Mar 27 Mon, 2017 4:24 pm
FLASH NEWS

നീതി നിഷേധിച്ചുവെന്ന് പരാതി; സമരഭീഷണിയുമായി കന്യാസ്ത്രീ രംഗത്ത്

Published : 8th August 2016 | Posted By: SMR

കോട്ടയം: കേരളത്തില്‍ കൂടുതല്‍ അഭയമാര്‍ ഉണ്ടാവാതിരിക്കാന്‍ നീതി ലഭിക്കുംവരെ സഭയ്‌ക്കെതിരേ  സമരം ചെയ്യുമെന്ന് കന്യാസ്ത്രീ. കോണ്‍വെന്റില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും സിസ്റ്റര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സഭയ്ക്കുള്ളിലെ മാനസിക, ശാരീരിക പീഡനത്തിനെതിരേ സിസ്റ്റര്‍ രംഗത്തെത്തിയത്. സഭയ്ക്കുവേണ്ടി തന്നെ വേട്ടയാടുന്ന പോലിസിന്റെ രീതി തുടര്‍ന്നാല്‍ കോട്ടയം ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
പാലാ ചേര്‍പ്പുങ്കല്‍ നസ്രത്തുഭവന്‍ കോണ്‍വെന്റിലെ കന്യാസ്ത്രീയും പാലാ രൂപതയുടെ കീഴിലുള്ള ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയുമായ സിസ്റ്റര്‍ മേരി സെബാസ്റ്റ്യന്‍ സി എം ഐ ആണ് മേലധികാരികളുടെ പീഡനത്തിനെതിരേ പരസ്യമായി രംഗത്തുവന്നിരിക്കുന്നത്. വന്‍ അഴിമതികള്‍ സഭയില്‍ നടക്കുമ്പോള്‍ അവയ്‌ക്കെതിരേ പ്രതികരിച്ചതാണ് സഭാ അധികൃതര്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കാന്‍ പ്രധാന കാരണം. ഇതിനോടകംതന്നെ കള്ളക്കേസും വധഭീഷണിയുമുണ്ടായിട്ടുണ്ട്.
സഭയ്ക്കുവേണ്ടി പോലിസും തന്നെ നിരന്തരം അപമാനിക്കുകയാണെന്ന് സിസ്റ്റര്‍ പറയുന്നു. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പില്‍ നിന്ന് നിയമാനുസരണം വ്രതമോചനത്തിന് അനുമതി നേടിയെങ്കിലും മഠത്തില്‍നിന്നുള്ള പീഡനം തുടരുകയാണെന്നും കാനന്‍ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കാന്‍ സഭ കൂട്ടാക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും വനിതാകമ്മീഷനും മേരി സെബാസ്റ്റ്യന്‍ പരാതി നല്‍കിയിട്ടുണ്ട്. അന്തിനാടുള്ള സ്‌പെഷ്യല്‍ സ്‌കൂളിലെ അഴിമതികളുള്‍പ്പെടെ മഠങ്ങളുടെ അനീതികള്‍ക്കെതിരേ പ്രതികരിച്ചതാണ് കന്യാസ്ത്രീ വേട്ടയാടപ്പെടാന്‍ കാരണമെന്ന് പറയുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day