|    Feb 18 Sun, 2018 5:08 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നീതി കിട്ടിയിട്ടില്ല: ശ്രീജിത്ത്

Published : 4th February 2018 | Posted By: kasim kzm

തിരുവനന്തപുരം: തന്റെ സമരം അവസാനിച്ചിട്ടിലെന്നും തനിക്ക് നീതി കിട്ടിയില്ലെന്നും ശ്രീജിത്ത്. ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ഫോറത്തിനെതിരെയും ശ്രീജിത്തിന്റെ വിമര്‍ശനം. കോ ര്‍ കമ്മിറ്റി അഴിമതി കാണിച്ചെന്നും തന്റെ പേരില്‍ മറ്റുള്ളവരില്‍ നിന്ന് ഇവര്‍ പണം വാങ്ങിയെന്നും ശ്രീജിത്ത് ആരോപിച്ചു. തനിക്കും അമ്മയ്ക്കും ഭീഷണിയുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. തന്നെയും സോഷ്യല്‍ മീഡിയയും മുതലെടുത്ത് ചിലര്‍ സമരം പൊളിച്ചു എന്ന് ശ്രീജിത്ത് പറയുന്നു. നിംസ് ആശുപത്രിയില്‍ കഴിയുന്ന ശ്രീജിത്ത് ഫേസ്ബുക്കില്‍ ഇട്ട ലൈവിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തന്റെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്നാണ് സമരം താല്‍കാലികമായി അവസാനിപ്പിച്ചത്. ആരോഗ്യസ്ഥിതി വീണ്ടെടുത്ത് ഉടന്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരത്തിന് തിരികെയെത്തുമെന്നു ശ്രീജിത്ത് പറഞ്ഞു. തനിക്ക് നീതി കിട്ടിയെന്ന തരത്തില്‍ ചിലര്‍ പറഞ്ഞ് പ്രചരിപ്പിക്കുകയാണെന്നും ശ്രീജിത്ത് പറയുന്നു. താന്‍ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് അവിടെ വച്ചിരുന്ന ഫളക്‌സ് ആരോ വലിച്ചു കീറി. സഹോദരന്‍ നഷ്ടപ്പെട്ട തന്റെ മാനസികാവസ്ഥ മനസ്സിലാക്കാതെ പലരും മുതലെടുക്കുകയായിരുന്നുവെന്നും ശ്രീജിത്ത് ആരോപിക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss