|    Jun 25 Mon, 2018 5:40 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

നീതി ആയോഗ് കോര്‍പറേറ്റുകളെ പോഷിപ്പിക്കുന്നെന്ന് ബിഎംഎസ്‌

Published : 28th May 2017 | Posted By: fsq

 

ന്യൂഡല്‍ഹി: നീതി ആയോഗ് പുനസ്സംഘടിപ്പിക്കണമെന്ന് ബിജെപിയുടെ തൊഴിലാളി സംഘടന ബിഎംഎസ് ആവശ്യപ്പെട്ടു. കോര്‍പറേറ്റ് ലോബികളെ പോഷിപ്പിക്കുന്ന തരത്തിലാണ് നീതി ആയോഗ് സംഘടിപ്പിച്ചതെന്ന് ബിഎംഎസ് സംഘാടക സെക്രട്ടറി പവന്‍കുമാര്‍ പറഞ്ഞു. കര്‍ഷക, തൊഴിലാളി, വനിതാ പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് നീതി ആയോഗ് വിശാലമാക്കണം. സാധാരണക്കാരന് ഉപകാരപ്രദമായല്ല നീതി ആയോഗിന്റെ പ്രവര്‍ത്തനം. കോര്‍പറേറ്റ് ലോബികളുടെ അജണ്ടയാണ് അത് നടപ്പാക്കുന്നത്. നീതി ആയോഗ് പുനസ്സംഘടിപ്പിച്ചില്ലെങ്കില്‍ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും. ഇക്കാര്യമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതും. നീതി ആയോഗിന്റെ തൊഴിലാളിവിരുദ്ധ കര്‍മപദ്ധതി രേഖകള്‍ സംഘടന തള്ളും. ബിഎംഎസിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബറില്‍ പാര്‍ലമെന്റ് ഉപരോധിക്കുമെന്നും പവന്‍കുമാര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss