|    Dec 12 Wed, 2018 7:28 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നീതിയുടെ ക്ഷേത്രത്തിലെ പൂജാരിമാരാണ് അഭിഭാഷകരെന്ന്‌

Published : 24th November 2018 | Posted By: kasim kzm

കോഴിക്കോട്: നീതിയുടെ ക്ഷേത്രത്തിലെ പൂജാരിമാരാണ് ഓരോ അഭിഭാഷകനുമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. നിയമത്തിന്റെ കാവല്‍ക്കാരായ അവരാണ് ജുഡീഷ്യറിയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കേണ്ടതെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറ ഞ്ഞു. യുവ അഭിഭാഷകര്‍ക്കുള്ള ബാര്‍ കൗണ്‍സിലിന്റെ ദി ഫസ്റ്റ് പ്രിന്‍സിപ്പല്‍’ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. നമ്മുടെ അച്ചടക്കമാണ് നമ്മുടെ വിധി തീരുമാനിക്കുന്നത്. ഒരാള്‍ക്കും തങ്ങളുടെ സത്യസന്ധതയെക്കുറിച്ച് സംശയം ഉണ്ടാവരുത്. നമ്മള്‍ മൗനമായിരുന്നാല്‍ തെറ്റ് സംഭവിക്കും. കാരണം, ഒരു അഭിഭാഷകന് എന്തൊക്കെ ചെയ്യാമെന്നും എന്തുചെയ്യരുതെന്നും അറിയാം.
കാര്യക്ഷമതയുള്ളവരും സത്യസന്ധരുമായിരിക്കണം ഓരോ അഭിഭാഷകരെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ചടങ്ങില്‍ കേരള ബാര്‍ കൗണ്‍സില്‍ അംഗം അഡ്വ. ശ്രീനാഥ് ഗിരീഷ്, ബാര്‍ കൗണ്‍സി ല്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ അഡ്വ. മനന്‍ കുമാര്‍ മിശ്ര, അഡ്വ. ജോസഫ് ജോണ്‍, അഡ്വ. ടി എസ് അജിത്, അഡ്വ. കെ കെ കൃഷ്ണന്‍, അഡ്വ. വി വി ദീപു സംസാരിച്ചു. ചടങ്ങില്‍ ബാര്‍ അസോസിയേഷന്‍ പ്രളയ ദുരിതാശ്വാസത്തിനായി സമാഹരിച്ച 25 ലക്ഷം രൂപ കൈമാറി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss