|    Aug 21 Tue, 2018 4:07 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

‘നീതിബോധവും പൊതുബോധവും വര്‍ഗീയമാവരുത്’ : പോപുലര്‍ ഫ്രണ്ട് ഇഫ്താര്‍ സംഗമം

Published : 13th June 2017 | Posted By: fsq

 

തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യാ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തലസ്ഥാനത്തു നടന്ന ഇഫ്താര്‍ സംഗമം മത-സാമൂഹിക നേതാക്കളുടെ സംഗമവേദിയായി. ഹോട്ടല്‍ ഹൈലാന്റില്‍ നടന്ന സംഗമത്തില്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ പങ്കെടുത്തു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം ഇഫ്താര്‍ മീറ്റ് ഉദ്ഘാടനം ചെയ്തു. നീതിബോധവും പൊതുബോധവും വര്‍ഗീയമാവുന്ന വര്‍ത്തമാന സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇസ്്‌ലാം മതം സ്വീകരിച്ച പെണ്‍കുട്ടിക്കെതിരായ കോടതിവിധി അതിന് ഉദാഹരണമാണ്. തന്റെ വിശ്വാസം സംരക്ഷിക്കാന്‍ സഹായിക്കണമെന്നപേക്ഷിച്ച് പെണ്‍കുട്ടി നിലവിളിച്ചപ്പോള്‍ സംസ്ഥാനത്തിന്റെ പൊതുബോധത്തിന് ഒരു കുലുക്കവും ഉണ്ടായില്ല. ഫാഷിസത്തെ പ്രതിരോധിക്കുന്നു എന്നവകാശപ്പെടുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ അധികാരത്തില്‍ മാറിവരുന്നതല്ലാതെ ഒരുനിലയ്ക്കുള്ള പ്രതിരോധവും നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ആശയവ്യത്യാസങ്ങള്‍ മാറ്റിവച്ച് ഫാഷിസത്തിനെതിരേ ഐക്യപ്പെടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ ഡയറക്ടര്‍ ഡോ. സി നസീര്‍, നൂറുല്‍ ഇസ്‌ലാം യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഫൈസല്‍ഖാന്‍, മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. പാച്ചല്ലൂര്‍ നുജുമുദ്ദീന്‍, എ ഇബ്രാഹീംകുട്ടി, മുസ്‌ലിം അസോസിയേഷന്‍ പ്രസിഡന്റ് ഇ എം നജീബ്, ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. താജുദീന്‍, മുസ്്‌ലിം കോ-ഓഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് കായിക്കര ബാബു, ഖത്തീബ് ആന്റ് ഖാസി ഫോറം പ്രസിഡന്റ്് പാനിപ്ര ഇബ്രാഹീം മൗലവി, പാച്ചല്ലൂര്‍ സലീം മൗലവി, അല്‍ഹാദി അസോസിയേഷന്‍ പ്രസിഡന്റ് എന്‍ എം ഇസ്്മായില്‍ മൗലവി, ബിജിലി, അഡ്വ. ജെയിംസ് ഫെര്‍ണാണ്ടസ്, കരകുളം സത്യകുമാര്‍, ഡോ. നിസാറുദ്ദീന്‍, സൈനുലാബ്ദീന്‍ (മെക്ക), അഡ്വ. കരീം, എല്‍ നസീമ, എസ്എന്‍ പുരം നിസാര്‍, മണക്കാട് സെന്‍ട്രല്‍ ജുമാമസ്ജിദ് ഇമാം പനവൂര്‍ നവാസ് മന്നാനി, പൂന്തുറ പുത്തന്‍പള്ളി ജുമാമസ്ജിദ് ഇമാം അബൂറയ്യാന്‍ സാക്കിര്‍ മൗലവി, തമ്പാനൂര്‍ ജുമാമസ്ജിദ് ഇമാം അബ്ദുറസാഖ് മൗലവി, വഴുതയ്ക്കാട് ജുമാമസ്ജിദ് പ്രസിഡന്റ് കടയറ നാസര്‍, വിഴിഞ്ഞം സഈദ് മൗലവി, അഡ്വ. എ എം കെ കെ നൗഫല്‍, അഡ്വ. ഷാഹുല്‍ ഹമീദ്, ഡോ. റസിയ കുഞ്ഞുമുഹമ്മദ്, ഡോ. ഫിറോസ് ഖാന്‍, പ്രഫ. ഇ അബ്ദുര്‍റഷീദ്, ഫിലിം ഡോക്യുമെന്ററി സംവിധായകന്‍ എ എസ് അജിത്കുമാര്‍, മുജീബ് റഹ്മാന്‍, സക്കീര്‍, അഡ്വ. എസ് എ കരീം, എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് വേലുശ്ശേരി സലാം, അബ്ദുല്‍ മജീദ്, എ എല്‍ നിസാര്‍ പട്ടം, മജീദ് നദ്്‌വി, ബഷീര്‍ പൂന്തുറ, നദീം വെഞ്ഞാറമൂട്, ഇ എം അഹമ്മദ് കുട്ടി, എന്‍ എ മുഹമ്മദ് കുഞ്ഞ്, പോപുലര്‍ ഫ്രണ്ട് ദേശീയസമിതി അംഗം കരമന അഷ്‌റഫ് മൗലവി, സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ബഷീര്‍, സംസ്ഥാനസമിതി അംഗങ്ങളായ മുഹമ്മദ് അര്‍ഷദ് നദ്‌വി, ഇ സുല്‍ഫി, സി എ റഊഫ്, ജില്ലാ പ്രസിഡന്റ് കരമന സലീം സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss