|    Dec 18 Mon, 2017 4:55 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നീതിനിഷേധം: കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇടപെടണം- പിഡിപി

Published : 14th August 2016 | Posted By: SMR

കൊച്ചി: മഅ്ദനിക്കെതിരേ കര്‍ണാടക സര്‍ക്കാര്‍ നടത്തുന്ന നീതി നിഷേധത്തിനെതിരേ കോ ണ്‍ഗ്രസ് ദേശീയ നേതൃത്വം ഇടപെടണമെന്നു പിഡിപി സംസ്ഥാന ഉപാധ്യക്ഷന്‍ പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തി ല്‍ ആവശ്യപ്പെട്ടു. രാഹുല്‍ഗാന്ധി മഅ്ദനിയെ എത്രയും വേഗം നേരിട്ടെത്തി സന്ദര്‍ശിക്കണം. മഅ്ദനിക്ക് ജയിലില്‍വച്ച് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം കോണ്‍ഗ്രസ്സിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ദേശീയ നേതൃത്വം അടിയന്തരമായി ഇടപെടാത്ത പക്ഷം കേരളത്തിലെ കോ ണ്‍ഗ്രസ്സും അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരും.  ഉപ്പുവച്ച കലം പോലെയായിത്തീരും കോണ്‍ഗ്രസ്സിന്റെ അവസ്ഥ. സംഘപരിവാരത്തിനേക്കാള്‍ ശത്രുതാപരമായ നടപടികളാണ് കര്‍ണാടകത്തിലെ കോണ്‍ഗ്രസ് ഭരണകൂടം മഅ്ദനിയോടു കാണിക്കുന്നത്. ആറു മാസമായി അദ്ദേഹത്തെ ജുമുഅ നമസ്‌കരിക്കാ ന്‍ പോലും അനുവദിക്കുന്നില്ല. സിദ്ധരാമയ്യ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ മഅ്ദനിയെ ഇഞ്ചിഞ്ചായി കൊല്ലുകയാണ്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് അദ്ദേഹത്തെ ബാധിച്ചിട്ടുള്ളത്. വലതു കണ്ണിന്റെ കാഴ്ച പൂര്‍ണമായും ഇടതുകണ്ണിന്റേതു ഭാഗികമായും നഷ്ടപ്പെട്ടു കഴിഞ്ഞെന്നും പൂന്തുറ സിറാജ് കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയിലെ തീവ്ര ഹൈന്ദവ വോട്ടുകള്‍ ഏകീകരിച്ച് വീണ്ടും ഭരണത്തിലെത്താനുള്ള ശ്രമമാണ് അവിടുത്തെ കോ ണ്‍ഗ്രസ് നേതൃത്വം കൈക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  17ന് അബ്ദുന്നാസിര്‍ മഅ്ദനിയുടെ അസ്വാതന്ത്ര്യത്തിന്റെ 16 വര്‍ഷവുമായി ബന്ധപ്പെട്ട് പിഡിപി മഹാസമ്മേളനവും റാലിയും നടത്തും. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ വൈകീട്ട് നടക്കുന്ന പരിപാടിയില്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ പ്രത്യേക സന്ദേശം അവതരിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss