|    Jan 16 Mon, 2017 4:48 pm

നീതിതേടി സത്‌നാംസിങിന്റെ കുടുംബം വീണ്ടും കേരളത്തില്‍

Published : 5th August 2016 | Posted By: SMR

തിരുവനന്തപുരം: മകന്റെ മരണത്തില്‍ നീതിതേടി സത്‌നാംസിങിന്റെ പിതാവ് വീണ്ടും ഭരണസിരാകേന്ദ്രത്തില്‍. നാലുകൊല്ലം മുമ്പ് അമൃതാനന്ദമയി ആശ്രമത്തിലെത്തിയ സത്‌നാംസിങെന്ന ബിഹാര്‍ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടതില്‍ പുനരന്വേഷണമാവശ്യപ്പെട്ടാണ് പിതാവ് ഹരീന്ദ്രകുമാര്‍സിങ് സത്‌നാംസിങ് – നാരായണന്‍കുട്ടി ഡിഫെന്‍സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സത്യഗ്രഹമിരുന്നത്. സംഭവത്തില്‍ പുനരന്വേഷണമാവശ്യപ്പെട്ട് സംഘം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
2012 ആഗസ്ത് ഒന്നിനാണ് ബിഹാര്‍ സ്വദേശിയായ 28 വയസ്സുള്ള നിയമവിദ്യാര്‍ഥി സത്‌നാംസിങ് വള്ളിക്കാവിലെ അമൃതാനന്ദമയിയുടെ അമൃതപുരി ആശ്രമത്തിലെത്തുന്നത്. ഇവിടെ താമസിച്ച സത്‌നാം ആഗസ്ത് ഒന്നിന് പ്രാര്‍ഥനയ്ക്കിടെ ബിസ്മില്ലാഹി റഹ്മാനി റഹിം എന്ന് ചൊല്ലിക്കൊണ്ട് അമൃതാനന്ദമയിയുടെ നേരെ ഓടിയടുത്തപ്പോള്‍ ഭക്തന്‍മാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് സത്‌നാമിനെ കീഴടക്കി പോലിസിന് കൈമാറിയെന്നാണ് പുറത്തുവന്ന റിപോര്‍ട്ടുകള്‍.
ഇയാളെ പിന്നീട് തിരുവനന്തപുരം പേരൂര്‍ക്കട മാനസികരോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെവച്ച് നടന്ന മര്‍ദ്ദനത്തില്‍ ശനിയാഴ്ച രാത്രിയോടെ സത്‌നാംസിങ് മരിക്കുകയും ചെയ്തു. ശരീരത്തില്‍ കണ്ട മുപ്പത്തഞ്ചോളം മുറിവുകളെപ്പറ്റി സത്‌നാംസിങിന്റെ അടുത്തബന്ധു വിമല്‍ കിഷോര്‍ അന്നുതന്നെ ആരോപണമുന്നയിച്ചിരുന്നൂ. മഠത്തിലെ പ്രധാനികളുടെ ഫോണ്‍വിളിയുടെ വിശദാംശങ്ങള്‍ പോലും അന്വേഷണസംഘം ശേഖരിച്ചില്ലെന്ന് ഡിെഫന്‍സ് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. സെക്രട്ടേറിയറ്റിനുമുന്നില്‍ നടന്ന ധര്‍ണ യു കലാനാഥന്‍ ഉദ്ഘാടനംചെയ്തു. ഇസാബിന്‍ അബ്ദുല്‍കരീം, എന്‍ ബി അജിതന്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക