|    Dec 14 Fri, 2018 4:29 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ഹാദിയക്കും ഷെഫിനും വിവാഹ സര്‍ട്ടിഫിക്കറ്റ്

Published : 25th November 2018 | Posted By: kasim kzm

കോഴിക്കോട്: ഇന്ത്യ മുഴുവന്‍ ശ്രദ്ധിച്ച നിയമപോരാട്ടത്തിലൂടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും പ്രതീകമായി മാറിയ ഡോ. ഹാദിയയുടെയും ഷെഫിന്‍ ജഹാന്റെയും വിവാഹത്തിന് ഒടുവില്‍ ഔദ്യോഗിക സാക്ഷ്യം.
2016 ഡിസംബര്‍ 19നു വിവാഹിതരായ ഹാദിയ-ഷെഫിന്‍ ദമ്പതികള്‍ക്ക് രണ്ടാം വിവാഹവാര്‍ഷികത്തിന് ഒരുങ്ങവെയാണ് ഒതുക്കുങ്ങല്‍ പഞ്ചായത്ത് വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. 2016 ഡിസംബര്‍ 19നു വിവാഹിതരായതിന്റെ പിറ്റേന്നു തന്നെ സര്‍ട്ടിഫിക്കറ്റിനായി ഇരുവരും ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ഹാദിയയുടെ പിതാവ് അശോകന്റെ ഹരജിയില്‍ 22ന് ഹൈക്കോടതി ഇടപെട്ട് വിവാഹം റദ്ദാക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണം നടത്തിയിരുന്ന ക്രൈംബ്രാഞ്ച് പഞ്ചായത്തില്‍ നിന്ന് രേഖകള്‍ മുഴുവന്‍ കൊണ്ടുപോയി. പിന്നീടാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സഹായത്തോടെ ഹാദിയയും ഷെഫിനും നിയമപോരാട്ടത്തിലേക്കു നീങ്ങിയത്.
കേസില്‍ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രിംകോടതി തള്ളുകയും ഹാദിയയെയും ഷെഫിനെയും ഭാര്യാഭര്‍ത്താക്കന്‍മാരായി ജീവിക്കാന്‍ അനുവദിക്കുകയും ചെയ്‌തെങ്കിലും വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)ക്ക് ക്രൈംബ്രാഞ്ച് നല്‍കിയ രേഖകള്‍ തിരിച്ചു നല്‍കാത്തതായിരുന്നു കാരണം. തുടര്‍ന്ന് നവംബര്‍ 2ന് ഇരുവരും എന്‍ഐഎ കോടതിയില്‍ നേരിട്ടുചെന്ന് രേഖകള്‍ ഏറ്റുവാങ്ങി. രേഖകള്‍ സഹിതം വീണ്ടും പഞ്ചായത്തിനെ സമീപിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.
തങ്ങളുടെ വിവാഹത്തിന് ഔദ്യോഗിക സാക്ഷ്യപത്രം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും നിയമപോരാട്ടത്തിന്റെ മറ്റൊരു വിജയമാണിതെന്നും ഷെഫിന്‍ തേജസിനോട് പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss