|    Sep 26 Wed, 2018 8:30 am
FLASH NEWS
Home   >  Todays Paper  >  page 10  >  

നിസ്സഹായരുടെ യാചകനായി ഇസ്മായില്‍ക്ക

Published : 15th January 2017 | Posted By: fsq

 

മാവൂര്‍: അങ്ങാടികള്‍, കളിസ്ഥലങ്ങള്‍, ഉല്‍സവസ്ഥലങ്ങള്‍, അങ്ങിനെ തുടങ്ങി കല്യാണ വീടുകള്‍ക്കു മുമ്പില്‍ വരെ ഇസ്മായില്‍ക്ക ഉണ്ടാവും. കൈയില്‍ ഒരു പെട്ടിയുമായി. യാചിക്കുന്നത് സ്വന്തം ആവശ്യത്തിനു വേണ്ടിയല്ല എന്നു മാത്രം. മാവൂര്‍ അരയങ്കോട് നെല്ലിക്കോട്ട്ചാലില്‍ ഇസ്മായില്‍ എന്ന 52കാരന് യാചന ഇന്ന് ഒരു ജീവിതരീതിയാണ്. കൈയില്‍ പാലിയേറ്റീവ് കെയറിന്റെ സംഭാവനപ്പെട്ടിയില്ലാതെ കണ്ടാല്‍ ജനം ചോദിക്കും എന്താ ഇക്കാ ഇന്നു പിരിവില്ലേ. മാവൂര്‍-ചാത്തമംഗലം പഞ്ചായത്തുകളിലെ പാലിയേറ്റീവ് കെയറിന്റെ ചെലവുകള്‍ക്ക് വലിയ ആശ്വാസമാണ് ഇദ്ദേഹം വഴി ലഭിക്കുന്നത്. നിങ്ങള്‍ക്കുമുമ്പിലെത്താന്‍ കഴിയാത്ത പാവങ്ങള്‍ക്കും രോഗികള്‍ക്കും ഒരുപാട് ആവശ്യങ്ങളും ആഗ്രഹങ്ങളുമുണ്ട്. അവര്‍ക്കുവേണ്ടി അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനു വേണ്ടിയാണു ഞാന്‍ യാചിക്കുന്നതെന്നാണ് ഇസ്മായില്‍ക്കയ്ക്ക് പറയാനുള്ളത്. ഇദ്ദേഹത്തിന്റെ പ്രയത്‌നം കാരണം പ്രദേശത്തെ 20ലധികം വീടുകളാണ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചത്. അതിലധികവും ശൗചാലയ സൗകര്യമില്ലാത്ത രോഗികള്‍ക്ക് വേണ്ടിയും. രോഗികള്‍ക്ക് ആവശ്യമായ ഉപകരണങ്ങളും മരുന്നും ഭക്ഷണവുമെത്തിക്കുന്നതിന് ഒരാളോടെങ്കിലും സഹായം ചോദിക്കാത്ത ദിവസമില്ല. യാതൊരു പ്രതിഫലവും പറ്റാതെ ഈ പണിയെടുക്കുന്നതാണ് മറ്റുള്ളവരില്‍ നിന്ന് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. കൃഷിയിലൂടെയാണു സ്വന്തം ആവശ്യങ്ങള്‍ക്കു പണംകണ്ടെത്തുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss