|    Mar 25 Sat, 2017 3:41 am
FLASH NEWS

നിസാര്‍ വധശ്രമക്കേസ്: ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ നാടുവിട്ടതായി സൂചന

Published : 20th November 2015 | Posted By: SMR

കുറ്റിയാടി: കഴിഞ്ഞ വെള്ളിയാഴ്ച കുറ്റിയാടിയില്‍ രയരോത്ത് മീത്തല്‍ നിസാറിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്ത പലരും നാടു വിട്ടതായി പോലിസ്.
കുറ്റകൃത്യത്തില്‍ പങ്കെടുത്ത ആറു പേര്‍ക്കു പുറമെ സംഭവത്തില്‍ മറ്റു ചിലര്‍ക്കു കൂടി പങ്കുണ്ട്. ഇന്നലെ അറസ്റ്റു ചെയ്ത വളയം ചെറുമോത്ത് സ്വദേശി ചപ്പാരച്ചാല്‍ കണ്ടിയില്‍ മനീഷിനെ നാദാപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. മനീഷിന്റെ കൂടെയുണ്ടായിരുന്ന രണ്ടു പ്രതികള്‍ കൂടി പോലിസിന്റെ വലയിലായതായി അറിയുന്നു.
ഇവരും വളയം ഭാഗത്തുള്ളവരാണെന്നു കരുതുന്നു.
പരിക്കേറ്റ രണ്ടു പ്രതികള്‍ കണ്ണൂര്‍ ജില്ലയിലെ ഒരാശുപത്രിയില്‍ ചികില്‍സയിലുണ്ടെന്നാണ് കരുതുന്നത്. പ്രതികള്‍ക്ക് ആയുധം നിര്‍മിച്ചു നല്‍കിയത് എടച്ചേരിയില്‍ നിന്നാണെന്നാണ് സൂചന.

(Visited 50 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക