|    Mar 30 Thu, 2017 10:13 pm
FLASH NEWS

നിസാര്‍ വധശ്രമം: പരിക്കേറ്റ പ്രതികള്‍ ഒളിവില്‍ തന്നെ

Published : 2nd December 2015 | Posted By: SMR

കുറ്റിയാടി: എസ്ഡിപിഐ പ്രവര്‍ത്തകന്‍ രയരോത്ത് മീത്തല്‍ നിസാറിനെ ബോംബെറിഞ്ഞും വെട്ടിയും വധിക്കാന്‍ ശ്രമിച്ച കേസില്‍ പരിക്കുകളുമായി രക്ഷപ്പെട്ട പ്രതികളെ ഇനിയും പിടികൂടിയില്ല. അക്രമത്തിനു ശേഷം പ്രതികള്‍ രക്ഷപ്പെട്ട വഴികളില്‍ ചോരപ്പാടുകള്‍ കാണാനിടയായിട്ടുണ്ട്. ഇതില്‍ നിന്നാണ് പ്രതികള്‍ക്കു പരിക്കേറ്റിട്ടുണ്ടെന്ന നിഗമനത്തിലെത്തിയത്. സംഭവത്തിനു ശേഷം പ്രതികള്‍ ആദ്യമെത്തിയത് വാണിമേലിലെ കൂളിക്കുന്നിലെ ഒരു സിപിഎം പ്രവര്‍ത്തകന്റെ വീട്ടിലായിരുന്നു.
അവിടെവച്ച് മുറിവ് കഴുകി വൃത്തിയാക്കുകയും മുറിവ് ഡ്രസ്സ് ചെയ്യുകയും വേഷം മാറുകയും ചെയ്തിരുന്നു. മണിക്കൂറുകളോളം അവിടെ തങ്ങിയ പ്രതികള്‍ ഭക്ഷണം കഴിച്ച ശേഷം മറ്റൊരു വാഹനത്തിലാണ് സ്ഥലംവിട്ടത്. പ്രതികള്‍ക്കു അഭയം നല്‍കിയകുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ദമ്പതികള്‍ക്ക് അക്രമികളെ നേരിട്ട് അറിയാവുന്നതാണെന്നു ഇവര്‍ പോലിസിനോടു പറഞ്ഞിരുന്നു. പരിക്കേറ്റവര്‍ ചികില്‍സ തേടിയെത്തിയത് തലശ്ശേരി സഹകരണ ആശുപത്രിയിലാണെന്ന് വിവരം ലഭിച്ചതിനെതുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുമുണ്ട്. ഇത്രയൊക്കെ തെളിവുകള്‍ ലഭിച്ചിട്ടും മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day