|    Nov 25 Sat, 2017 3:48 am
FLASH NEWS
Home   >  Kerala   >  

നിസാമിന് സഹായം; മൂന്നു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

Published : 23rd October 2016 | Posted By: G.A.G

kerala-police

കണ്ണൂര്‍ : സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിനു ജയിലില്‍ ഫോണ്‍ ചെയ്യാന്‍ സൗകര്യം ഒരുക്കിയെന്ന ആരോപണത്തെത്തുടര്‍ന്ന് മൂന്നു പോലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കണ്ണൂര്‍ എആര്‍ ക്യാംപിലെ സീനിയര്‍ സിപിഒ അജിത്കുമാര്‍, സിപിഒമാരായ വിനീഷ്, രതീഷ് എന്നിവരെയാണ്  ജില്ലാ പൊലീസ് മേധാവി കെ.സഞ്ജയ്കുമാര്‍ സസ്‌പെന്‍ഡ് ചെയ്തത്. ആരോപണത്തെക്കുറിച്ച് സ്‌പെഷ്യല്‍ബ്രാഞ്ച് ഡിവൈഎസ്പി സമര്‍പ്പിച്ച പ്രാഥമിക റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക