|    Jul 20 Thu, 2017 10:16 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

നിസാമിന്റെ അപേക്ഷ അടുത്തയാഴ്ച പരിഗണിക്കും

Published : 8th January 2016 | Posted By: SMR

ന്യൂഡല്‍ഹി: ചന്ദ്രബോസ് വധക്കേസിന്റെ വിചാരണ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതി മുഹമ്മദ് നിസാം സമര്‍പ്പിച്ച അപേക്ഷ സുപ്രിംകോടതി അടുത്തയാഴ്ച പരിഗണിക്കും.
ഇന്നലെ കേസ് പരിഗണിച്ച കോടതി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ രമേശ് ബാബു വിചാരണ നീട്ടുന്നതിനെ എതിര്‍ത്തു. പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായ കേസിന്റെ വിചാരണ നീട്ടരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേസിന്റെ വിചാരണ ജനുവരി 31നകം പൂര്‍ത്തിയാക്കണമെന്ന് നേരത്തേ സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് നിസാമിന്റെ അപേക്ഷ പരിഗണിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക