|    May 27 Sat, 2017 7:28 pm
FLASH NEWS

നിഷ്പക്ഷമായ മാധ്യമപ്രവര്‍ത്തനം ലോകത്ത് എവിടെയും ഉണ്ടെന്ന് കരുതുന്നില്ല: മന്ത്രി എ സി മൊയ്തീന്‍

Published : 20th March 2017 | Posted By: fsq

 

തൃശൂര്‍: നിഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തനം ലോകത്ത് എവിടെയും ഉണ്ടെന്ന് കരുതുന്നില്ലെന്നും മാധ്യമങ്ങള്‍ നീതിക്കൊപ്പം നിലകൊള്ളണമെന്നും വ്യവസായ യുവജനക്ഷേമ മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കേരള യുവജനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യുവമാധ്യമ പ്രവര്‍ത്തക ക്യാംപ് തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ പത്ര മാധ്യമങ്ങളുടെ പങ്ക് വലുതാണ്.
ക്രിയാത്മകമായ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിലും മാധ്യമങ്ങളുടെ സംഭാവന വലുതാണ്. എന്നാല്‍ കോര്‍പ്പറേറ്റുകളുടെ താല്‍പര്യത്തിനും താളത്തിനുമൊത്ത് മാധ്യമങ്ങള്‍ മാറുന്നതായും മന്ത്രി കുറ്റപ്പെടുത്തി. ജനങ്ങളെ ഭിന്നിപ്പിക്കാനും ഇന്ന് ശ്രമങ്ങള്‍ നടക്കുന്നുണ്ട്. വാര്‍ത്തകള്‍ക്കിടയില്‍ രാഷ്ട്രീയവും ഊഹോപോഹങ്ങളും കലര്‍ത്തരുതെന്നും ഇതുവഴിയുള്ള പ്രത്യാഘാതങ്ങള്‍ മാധ്യമങ്ങള്‍ ഓര്‍ക്കണമെന്നും എ സി മൊയ്തീന്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ വിജയകുമാര്‍ അധ്യക്ഷയായിരുന്നു.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം പി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ക്യാംപ് ഡയറക്ടര്‍ ഡോ.എന്‍ ആര്‍ ഗ്രാമപ്രകാശ്, യുവജനക്ഷേമബോര്‍ഡ് അംഗങ്ങളായ എസ് സതീഷ്, അഫ്‌സല്‍ കുഞ്ഞുമോന്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ ബി ഷീജ, ജില്ലാ കോര്‍ഡിനേറ്റര്‍ ഒ എസ് സുബീഷ്, എന്‍ രാജന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day