|    Oct 18 Thu, 2018 4:06 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നിഷ്ക്രിയ കമ്പനി മേധാവിമാരെ അയോഗ്യരാക്കും

Published : 13th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി:  കള്ളപ്പണത്തിനെതിരായ നടപടികളുടെ ഭാഗമായി രാജ്യത്തെ 1.6 ലക്ഷം നിഷ്‌ക്രിയ കമ്പനികളുടെ ഡയറക്ടറര്‍മാരെ കേന്ദ്ര സര്‍ക്കാര്‍ അയോഗ്യരാക്കും. ഇതു സംബന്ധിച്ച സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കി കോര്‍പറേറ്റ് കാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാത്ത 2.09 ലക്ഷം കമ്പനി—കളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള  നടപടിക്ക് പിറകെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ഇത്തരം കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മുഖേനയുള്ള  പ്രവര്‍ത്തനം റദ്ദാക്കണമെന്നും നേരത്തെ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. കമ്പനി നിയമം 2013 പ്രകാരം 1,06,578 കമ്പനികളുടെ ഡയറക്ടര്‍മാരെയാണ് അയോഗ്യരാക്കിയത്. തുടര്‍ച്ചയായ മൂന്നു സാമ്പത്തിക വര്‍ഷങ്ങളില്‍ കമ്പനികളുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കാത്ത ഡയറക്ടര്‍മാര്‍ക്ക് അടുത്ത അഞ്ചു വര്‍ഷത്തേക്ക് മറ്റൊരു കമ്പനിയിലും പ്രവര്‍ത്തിക്കാന്‍ പുതിയ നിര്‍ദേശപ്രകാരം സാധിക്കില്ല. ഇത്തരം ഡയറക്ടര്‍മാരുടെ പശ്ചാത്തലം, കമ്പനി പ്രവര്‍ത്തനത്തില്‍ ഇവരുടെ പങ്ക് എന്നിവയും ബന്ധപ്പെട്ട ഏജന്‍സികള്‍ പരിശേധിക്കുമെന്നും കോര്‍പറേറ്റ് കാര്യമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss