|    Aug 16 Wed, 2017 6:48 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നിഷാമിന് ചട്ടവിരുദ്ധസൗകര്യങ്ങള്‍ നല്‍കിയിട്ടില്ല: ജയില്‍ ഡിജിപി

Published : 23rd March 2016 | Posted By: SMR

തിരുവനന്തപുരം: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷയില്‍ കഴിയുന്ന മുഹമ്മദ് നിഷാമിന് ജയില്‍ച്ചട്ടങ്ങള്‍ക്കു വിരുദ്ധമായി സൗകര്യങ്ങള്‍ അനുവദിച്ചിട്ടില്ലെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ് പറഞ്ഞു.
ഇതു സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്ന് ജയില്‍ ഐജി എച്ച് ഗോപകുമാറിനെ അന്വേഷണത്തിനു നിയോഗിച്ചിരുന്നു. കൂടുതല്‍ നിരീക്ഷണമാവശ്യമുള്ള തടവുകാരെ പാര്‍പ്പിക്കുന്ന 10ാം നമ്പര്‍ ബ്ലോക്കിലാണ് നിഷാമുള്ളത്.
മറ്റു തടവുകാരുമായി ഇടപെടാതിരിക്കുന്നതിനും മറ്റു തടവുകാരില്‍ നിന്ന് ദേഹോപദ്രവം ഉണ്ടാവാതിരിക്കാനും വേണ്ടിയാണ് ഈ ബ്ലോക്കില്‍ നിഷാമിനെ പാര്‍പ്പിച്ചിരിക്കുന്നതെന്നും അന്വേഷണ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ജയില്‍ ഡിജിപി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക