|    Nov 20 Mon, 2017 4:56 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നിഷാമിന്റെ മാനസികാരോഗ്യം: പരിശോധന വേണമെന്ന്

Published : 8th August 2017 | Posted By: fsq

 

കൊച്ചി: ചന്ദ്രബോസ് കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന വ്യവസായി മുഹമ്മദ് നിഷാമിന്റെ മാനസികാരോഗ്യനില സംബന്ധിച്ച് കൂടുതല്‍ പരിശോധന വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപോര്‍ട്ട്. ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഉറക്കക്കുറവുണ്ടെന്നും മറ്റുള്ളവരോട് ദേഷ്യം തോന്നുന്നുവെന്നുമാണ് നിഷാം പറയുന്നത്. പരിശോധനയില്‍ കുഴപ്പമൊന്നും കണ്ടിട്ടില്ല. പക്ഷെ, തുടര്‍ പരിശോധന വേണം. കോഴിക്കോട് മാനസിക ആരോഗ്യ കേന്ദ്രത്തില്‍ പരിശോധന നടത്താവുന്നതാണെന്നും റിപോര്‍ട്ട് പറയുന്നു. നിഷാമിന് മാനസിക പ്രശ്‌നമുണ്ടെന്നും മതിയായ ചികില്‍സ വേണമെന്നും ആവശ്യപ്പെട്ട് ബന്ധു സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. മെഡിക്കല്‍ റിപോര്‍ട്ട് പരിഗണിച്ച കോടതി കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റി. അടുത്തിടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആരോഗ്യ പരിശോധന നടത്തിയിരുന്നതായും റിപോര്‍ട്ട് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക