|    Dec 12 Tue, 2017 7:48 am
Home   >  Todays Paper  >  Page 4  >  

നിഷാമിനു വേണ്ട ചികില്‍സ നല്‍കാമെന്ന് സര്‍ക്കാര്‍

Published : 11th August 2017 | Posted By: fsq

 

കൊച്ചി: ചന്ദ്രബോസ് കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന വ്യവസായി മുഹമ്മദ് നിഷാമിന് മാനസിക പ്രശ്‌നമുണ്ടെന്നും വിദഗ്ധ ചികില്‍സ വേണമെന്നും ആവശ്യപ്പെട്ട് ബന്ധു സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. നിഷാമിനുവേണ്ട പരിശോധനയും ചികില്‍സയും നല്‍കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പ് രേഖപ്പെടുത്തിയാണ് ഹരജി തീര്‍പ്പാക്കിയത്. നിഷാമിന്റെ മാനസികാരോഗ്യനില സംബന്ധിച്ച് കൂടുതല്‍ പരിശോധന വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപോര്‍ട്ടും കോടതി പരിശോധിച്ചു. പരിശോധനയില്‍ കുഴപ്പമൊന്നും കണ്ടിട്ടില്ല. പക്ഷേ, തുടര്‍ പരിശോധന വേണം. കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ പരിശോധന നടത്താമെന്നും റിപോര്‍ട്ട് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക