|    Oct 22 Sun, 2017 8:30 am

നിഷയുടെ മരണം: പോലിസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ ജനരോഷമിരമ്പി

Published : 28th July 2016 | Posted By: SMR

മുണ്ടക്കയം: നിഷയുടെ ദുരൂഹ മരണത്തിലെ പ്രതിയെ പിടികൂടാത്ത പോലിസ് നടപടിക്കെതിരേ കുടുംബശ്രി പ്രവര്‍ത്തകര്‍ നടത്തിയ പോലിസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ ജനരോഷമിരമ്പി.
മുണ്ടക്കയം പോലിസ് സ്റ്റേഷനതിര്‍ത്തിയില്‍ പുലിക്കുന്ന് താന്നിക്കപതാലില്‍ പൂന്തോപ്പു വീട്ടില്‍ ജയന്റെ ഭാര്യ ദുരൂഹ സാഹചര്യത്തില്‍ തീപൊള്ളലേറ്റു മരണപ്പെട്ട സംഭവത്തില്‍ മുണ്ടക്കയം പോലിസ് അനാസ്ഥ കാട്ടുന്നെന്നാരോപിച്ച് സംയുക്ത കുടുംബശ്രീ സമര സമിതി നടത്തിയ മുണ്ടക്കയം പോലിസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ അണി ചേര്‍ന്നു.
പ്രതിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച മുണ്ടക്കയം എസ്‌ഐയുടെ നടപടി പട്ടികജാതിക്കാരോടുള്ള വെല്ലുവിളിയാണന്നും എസ്‌ഐ മാറ്റി നിര്‍ത്തി കേസ് അന്വേഷിക്കാന്‍ പോലിസ് മേധാവികള്‍ തയ്യാറാവണമെന്നും ധര്‍ണ ഉദ്ഘാടനം ചെയ്ത പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ് പറഞ്ഞു.
പ്രതിക്കു മുന്‍കൂര്‍ ജാമ്യത്തിനു അവസരമുണ്ടാക്കി നല്‍കിയത് മുണ്ടക്കയം പോലിസാണ്. ഇത് അംഗീകരിക്കാനാവില്ലന്നും ഈ നില തുടര്‍ന്നാല്‍ ശക്തമായ സമരവുമായി മുന്നോട്ടു പോവുമെന്നും എംഎല്‍എ പറഞ്ഞു. കോസ്‌വേ ജങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് ടിബി റോഡില്‍ സഹകരണ ബാങ്ക് കവാടത്തില്‍ പോലിസ് തടഞ്ഞു. തുടര്‍ന്നു സമരക്കാര്‍ റോഡില്‍ കുത്തിയിരുന്നു ധര്‍ണ നടത്തി.
പഞ്ചായത്തംഗം കെ സി സുരേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാജു,ത്രിതല പഞ്ചായത്തംഗങ്ങളായ പി ജി വസന്തകുമാരി, ലീലാമ്മ കുഞ്ഞുമോന്‍, ബി ജയചന്ദ്രന്‍, പി ആര്‍ സത്യന്‍, ഷീബാദി ഫായിന്‍, വിവിധ കക്ഷിനേതാക്കളായ ടി കെ ശിവന്‍, കെ ബി മധു, റജീന റഫീക്, സിജു കൈതമറ്റം, സുനില്‍ ടി രാജ്, വി ടി കൊച്ചുമോന്‍, കുടുംബശ്രി ഭാരവാഹികളായ സുപ്രഭ രാജന്‍, എം എം ഓമന, ശാലിനി സജീവന്‍, ബേബി രജനി, ലീലാമ്മ ലക്ഷ്മണന്‍ സംസാരിച്ചു.
കാഞ്ഞിരപ്പളളി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം സ്ഥലത്ത് എത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക