|    Jan 17 Tue, 2017 10:52 pm
FLASH NEWS

നിശ്ചിത തിയ്യതിക്ക് മുമ്പ് ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയാകുമെന്ന് എംപി

Published : 28th February 2016 | Posted By: SMR

കൊല്ലം: ദേശീയപാത ബൈപ്പാസ് നിര്‍മ്മാണം തൃപ്തികമായ രീതിയില്‍ പുരോഗമിക്കുന്നതായി എന്‍ കെ പ്രമേചന്ദ്രന്‍ എം പി. കരാര്‍ പ്രകാരം 2017 നവംബര്‍ 26ന് മുമ്പാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കേണ്ടത്. ഇന്നത്തെ നിലയില്‍ പണി പുരോഗമിച്ചാല്‍ നിശ്ചയിച്ച തീയതിക്കു മുമ്പ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എംപിയുടെ നേതൃത്വത്തില്‍ ഉന്നതഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സംയുക്തസംഘം ദേശീയപാത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡിയോ താവടി ഇതിനകം മൂന്നുതവണ സ്ഥലം സന്ദര്‍ശിച്ചതായി എംപി പറഞ്ഞു. വന്‍കിട പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തി ഫണ്ട് വിനിയോഗത്തില്‍ കൊല്ലം ബാപ്പാസ് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണനാപട്ടികയിലാണ്. ഇതുമൂലം നിര്‍മ്മാണപ്രവര്‍ത്തനത്തിന് തടസം കൂടാതെ ഫണ്ട് ലഭ്യമാക്കി വരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാവനാട്, കടവൂര്‍, മങ്ങാട്, കല്ലുംതാഴം തുടങ്ങി പ്രധാന ജങ്ഷനുകളുടെ ശാസ്ത്രീയമായ രൂപകല്‍പ്പനയും വികസനവും ഉറപ്പാക്കി ഡ്രോയിങ് തയ്യാറാക്കാന്‍ ബാംഗ്ലൂര്‍ ആസ്ഥാനമായ നാഗേഷ് കണ്‍സള്‍ട്ടന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എംപിയുടെ നേതൃത്വത്തിലുള്ള മോണിറ്ററിങ് കമ്മിറ്റി പരിശോധന നടത്തി ജങ്ഷനുകളുടെ വികസന രൂപകല്‍പ്പനയ്ക്ക് അന്തിമരൂപം നല്‍കും.
ബൈപ്പാസില്‍ പ്രധാനമായും മൂന്ന് പാലങ്ങളാണ് ഉള്ളത്. 860 മീറ്റര്‍ നീളമുള്ള കടവൂര്‍, 560 മീറ്റര്‍ നീളമുള്ള കാവനാട്, 100 മീറ്റര്‍ നീളമുള്ള നീരാവില്‍ എന്നിവയ്ക്കായി മൊത്തം 196 പൈലുകളാണ് നിര്‍മ്മിക്കേണ്ടത്. 124 പൈലുകള്‍ ആവശ്യമായ കടവൂര്‍ പാലത്തിന്റെ 64 പൈലുകളും 56 പൈലുകള്‍ ആവശ്യമായ കാവനാട് പാലത്തിന്റെ 34 പൈലുകളും 16 പൈലുകള്‍ ആവശ്യമായ നീരാവില്‍ 4 പൈലുകളും പൂര്‍ത്തിയായി.
മണ്ണിന്റെ ലഭ്യതയാണ് നിര്‍മ്മാണ പ്രവര്‍ത്തനത്തിന് തടസ്സമാവുന്നതെന്ന് എംപി പറഞ്ഞു. കൊട്ടാരക്കരപ നവോദയ വിദ്യാലയത്തില്‍ നിര്‍മ്മിക്കുന്ന പത്തേക്കര്‍ വിസ്തൃതിയുള്ള കളിസ്ഥലത്തെ മണ്ണ് റോഡ് നിര്‍മ്മാണത്തിന്  ലഭ്യമാക്കാന്‍ വേണ്ടി ജില്ലാ ഭരണകൂടത്തെ സമീപിച്ചിട്ടുണ്ട്. കൂടാതെ മണ്ണിനായി സംസ്ഥാന പരിസ്ഥിതി കമ്മിറ്റിയുടെ പ്രത്യേക അനുമതിക്കായും നടപടിയെടുത്തിട്ടുണ്ടെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.
കൗണ്‍സിലര്‍മാരായ ഗോപകുമാര്‍, അനില്‍കുമാര്‍, പ്രശാന്ത്, പ്രോജക്ട് ഡയറക്ടര്‍ വില്‍സണ്‍, പ്രോജക്ട് മാനേജര്‍ അനൂപ്, എന്‍ജിനിയര്‍ ജീവന്‍, കുരീപ്പുഴ മോഹനന്‍, റഷീദ്, രാജ്‌മോഹന്‍, മുരളീബാബു, മുരളീധരന്‍പിള്ള, സാബു നടരാജന്‍, സേവ്യര്‍ മര്‍ത്യാസ്, കെ പി ഉണ്ണികൃഷ്ണന്‍, ഗീരീഷ്, ചെങ്കുളം ശശി തുടങ്ങിയവരും എംപിയ്‌ക്കൊപ്പം സ്ഥലം സന്ദര്‍ശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 77 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക