|    Jan 21 Sat, 2017 8:53 pm
FLASH NEWS

നിശാന്തിന്റെ കുടുംബത്തിന് ഒരുലക്ഷം രൂപ ധനസഹായം

Published : 8th June 2016 | Posted By: SMR

തിരുവനന്തപുരം: സ്‌കൂള്‍ വരാന്തയിലെ തൂണ്‍ തകര്‍ന്ന് വീണ് മരിച്ച മുഖത്തല എംജിടിഎച്ച്എസിലെ വിദ്യാര്‍ഥി നിശാന്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ഒരുലക്ഷം രൂപ ധനസഹായം അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊല്ലം മുഖത്തല പാങ്കോണം ദ്വയാ ഭവനില്‍ രവീന്ദ്രന്റെ മകന്‍ നിശാന്ത് സ്‌കൂള്‍ തുറന്ന ദിവസമാണ് അപകടത്തില്‍ മരിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ നിവേദനം പരിഗണിച്ചാണ് മുഖ്യമന്ത്രി തുക അനുവദിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക