|    Jul 26 Wed, 2017 8:39 pm
FLASH NEWS

നിളയെ സംരക്ഷിക്കണം: എസ്ഡിപിഐ

Published : 9th January 2017 | Posted By: fsq

പുറത്തൂര്‍: കേരളത്തിലെ ഏറ്റവും നീളം കൂടിയ നിള നദിയെ സംരക്ഷിക്കാന്‍ കര്‍മപദ്ധതി നടപ്പാക്കണമെന്ന് എസ്ഡിപിഐ തവനൂര്‍ നിയോജക മണ്ഡലം കമ്മിറ്റി. ദിനംപ്രതി നാശത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന നിള നദിയുടെ മരണമണി മുഴങ്ങാന്‍ ഇനി അധികനാള്‍ വേണ്ടിവരില്ല. അനിയന്ത്രിതമായ മണലൂറ്റല്‍ മൂലം നിള നദി കേവലം വരണ്ട മണല്‍ത്തിട്ട മാത്രമായിരിക്കയാണ്. നദിയുടെ സ്വാഭാവികമായ ഒഴുക്ക് തടസ്സപ്പെട്ടിരിക്കുന്നു. ഒഴുക്ക് തടസ്സപ്പെടുത്തുന്ന നദിയെ നശിപ്പിക്കുന്ന മണലൂറ്റ് തടയേണ്ടതുണ്ട്. തവനൂര്‍, കാലടി, പുറത്തൂര്‍, തൃപ്രങ്ങോട് തുടങ്ങിയ  പഞ്ചായത്തുകളില്‍ അംഗീകൃതമായും, അനധികൃതമായും നിരവധി മണല്‍ കടവുകളാണ് കഴിഞ്ഞ കാലം വരെ പ്രവര്‍ത്തിച്ചിരുന്നത്. ഇത്തരം കടവുകള്‍ മുഖേന വ്യാപകമായ മണലൂറ്റല്‍ നടന്നത് നദിയുടെ നാശത്തിന് കാരണമായിട്ടുണ്ട്.പല കടവുകളും പ്രവര്‍ത്തിക്കുന്നത് കടലാസു സൊസൈറ്റികളുടെ പേരിലാണ്. പരമ്പരാഗത രാഷ്ടീയ പാര്‍ട്ടികളും, നേതാക്കളുമാണ് ഇത്തരം കടവുകളുടെ മേല്‍നോട്ടക്കാര്‍. തവനൂര്‍, കോട്ടക്കല്‍, തൃത്താല, പട്ടാമ്പി മണ്ഡലങ്ങളിലെ ജനപ്രതിനിധികള്‍ മുന്‍കൈയെടുത്ത് നിളയെ സംരക്ഷിക്കാന്‍ കര്‍മപദ്ധതികള്‍ക്ക് നേതൃത്വം കൊടുക്കണം.കൊടിയ വേനല്‍ വരുമ്പോ ള്‍ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് തവനൂര്‍ മണ്ഡലത്തിലെ ജനങ്ങള്‍ അനുഭവിക്കാന്‍ പോവുന്നത്. നിളാ നദിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പല ശുദ്ധജല  പദ്ധതികളും നദിയില്‍ ജലമില്ലാത്തതിനാല്‍  നോക്കുകുത്തികളാവാന്‍ സാധ്യതയുണ്ട്.കര്‍മ പദ്ധതി ആവിഷ്‌ക്കരിക്കാതെ നിളാ നദിക്ക് ഇനി നിലനില്‍പ്പില്ല.തടയണകള്‍ നിര്‍മിച്ച് നാടകം കളിക്കുന്ന തവനൂര്‍ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധി നദിയുടെ സംരക്ഷണത്തിന് ഇറങ്ങി തിരിക്കണം. ഇതിന് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ തയ്യാറാവണം. പ്രകൃതി സ്‌നേഹികളും, പരിസ്ഥിതി പ്രവര്‍ത്തകരും, രാഷ്ട്രീയ പാര്‍ട്ടികളും നദിയെ സംരക്ഷിക്കാന്‍ രംഗത്തു വരണം.  യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പി കെ മരക്കാര്‍ മാങ്ങാട്ടൂര്‍  അധ്യക്ഷത വഹിച്ചു.റഹീസ് പുറത്തൂര്‍, ടി പി അഷ്‌റഫ്  മറവഞ്ചേരി, ടി എ അബ്ദുള്ളക്കുട്ടി, മുസ്തഫ തങ്ങള്‍, സൈനുദ്ധീന്‍ അയങ്കലം, നൗഷാദ് തവനൂര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക