|    Nov 19 Mon, 2018 11:20 pm
FLASH NEWS

നിളയില്‍ മീന്‍ പിടിക്കാനിറങ്ങിയ യുവാവിനെ കാണാതായി

Published : 8th August 2018 | Posted By: kasim kzm

പട്ടാമ്പി: ഭാരതപ്പുഴയില്‍ മീന്‍ പിടിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കൊടുമുണ്ട പഴയ കടവില്‍ ഇന്നലെ രാവിലെ 11മണിയോടെയാണ് സംഭവം. മലപ്പുറം പാണ്ടിക്കാട് നിന്നു വന്ന അഞ്ചംഗ സംഘത്തിലെ അബ്ദുല്‍ സലാമിനെയാണ് കാണാതായത്. മീന്‍ പിടിക്കാനുള്ള സജ്ജീകരണങ്ങളുമായി പുഴ മുറിച്ചു കടക്കുമ്പോഴാണ് അപകടം. മുകള്‍ പരപ്പില്‍ നിള ശാന്തമാണെങ്കിലും അടിയൊഴുക്ക് ശക്തമാണെന്ന് മനസ്സിലാക്കാത്തതാണ് അപകട കാരണം. മുമ്പില്‍ നടന്നിരുന്ന രണ്ടുപേര്‍ സലാം ഒഴുക്കില്‍പെട്ടതു കണ്ട് നീന്തി തിരിച്ച് കരയില്‍ കയറുകയായിരുന്നു. വിവരമറിഞ്ഞ് അഗ്‌നി രക്ഷാസേന സ്ഥലത്തെത്തിയെങ്കിലും ബോട്ട് ഇല്ലാത്തതിനാല്‍ പുഴയില്‍ ഇറങ്ങിയില്ല. ഒരു മണിക്കൂറോളം കഴിഞ്ഞ് പൈലിപ്പുറത്തുനിന്നുമുള്ള മുങ്ങല്‍ വിദഗ്ധര്‍ വന്നാണ് തിരച്ചില്‍ ആരംഭിച്ചത്. രണ്ടുമണിക്കൂറ് കഴിഞ്ഞ് മലപ്പുറത്തുനിന്ന് ബോട്ട് എത്തിയശേഷമാണ് ഫയര്‍ ഫോഴ്‌സ് തിരച്ചില്‍ ആരംഭിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss