തിരുന്നാവായ: നിളയുടെ പാരിസ്ഥിതിക പരാജയത്തിന്റെ നൊമ്പരങ്ങള്‍ പങ്ക് വെച്ചും സംഘടനയുടെ കാല്‍നൂറ്റാണ്ട് കാലത്തെ പ്രവര്‍ത്തനങ്ങള്‍ അയവിറക്കിയും നീര്‍ചാലുകള്‍ക്കും പുല്കാടുകള്ക്കും ഇടയില്‍ നിളയുടെ നടുവില്‍ അവശേഷിക്കുന്ന ചെറിയ മണപ്പുറത്ത് നിലാവുള്ള രാത്രിയില്‍ റീ-എക്കൗ പ്രവര്‍ത്തകര്‍ ഒത്തുകൂടി.അന്യാധീനപ്പെട്ടിരുന്ന മാമാങ്ക സ്മാരകങ്ങള്‍ സര്‍ക്കാരിന്റെ കൈകളില്‍ ഏല്‍പ്പിക്കാന്‍ കഴിഞ്ഞതിലും സാമൂഹിക സാംസ്കാരിക പാരിസ്ഥിതിക ജീവകാരുണ്യ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തോടൊപ്പം തന്നെ നിളയുടെ നാശത്തിന്റെ ദു:ഖവും ഭാവിയുടെ ആശങ്കയും അവര്‍ പങ്ക് വച്ചു. റീ-എക്കൗ പ്രസിഡന്റ് സതീശന് കളിച്ചാത്ത് അധ്യക്ഷത വഹിച്ചു.നിള ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തില്‍ നടന്ന സംവാദം കായക്കല്‍ അലി ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി സംഘം ജില്ല കൊ-ഓഡിനേറ്റര്‍ എം.പി.എ ലത്തീഫ് പ്രഭാഷണം നടത്തി.ടി പി വാസു വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. ഫസലു പാമ്പലത്ത്,എ കെ ഷാനവാസ്,എം ഹക്കീം,കെ വി ഇല്യാസ്,അഷ്റഫ് പാലാട്ട്,കെ പി ആബിദ്, സി ഖിളര്‍ പങ്കെടുത്തു.തുടര്‍ന്ന് മണപ്പുറത്ത് ഒരുക്കിയ പഴമയാര്‍ന്ന തീക്കൂമ്പാരത്തിന് മുന്നില്‍ ഒരുക്കിയ കേക്ക് മുറിച്ച് കൊണ്ട് റീ-എക്കൗയുടെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനം നവാമുകുന്ദ ക്ഷേത്രം മാനേജര്‍ ആതവനാട് പരമേശ്വരന് ഉദ്ഘാടനം ചെയ്തു.ചങ്ങമ്പള്ളി മുസ്തഫ ഗുരുക്കള്‍ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി അബ്ദുല്‍ വാഹിദ് പല്ലാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.റീ-എക്കൗയുടെ 25 ഇന ജനക്ഷേമ നിര്‍ദേശങ്ങളുടെ പ്രഖ്യാപനം എം കെ സതീഷ്ബാബു നിര്‍വഹിച്ചു.സിപിഎം ഹാരിസ്,സി വി സുലൈമാന്‍,സി.കെ ശിവന്,ടി പി സുഹൈല്‍,ടി വി ജലീല്‍,സലീം മേല്‍പ്പത്തൂര്‍,എം സാദിഖ്,ചിറക്കല്‍ ഉമ്മര്‍ സംസാ രിച്ചു.തുടര്‍ന്ന് വൈക്കത്തില്‍ ഷഹീര്‍,സി കെ നവാസ്,പി സുഹൈല്‍,കെ പി ശുഹൈബ്,ഒ കെ അന്‍ഷാദ് എന്നീ മിത്രാംഗങ്ങളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.