|    Feb 20 Tue, 2018 1:42 am
FLASH NEWS

നിലാമുറ്റം അക്രമം: 40 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

Published : 27th December 2017 | Posted By: kasim kzm

ഇരിക്കൂര്‍: നിലാമുറ്റം മഖാം ഉറൂസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ 40 മുസ്്്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ ഇരിക്കൂര്‍ പോലിസ് കേസെടുത്തു. കെ കെ ഷറഫുദ്ദീന്റെ പരാതിയെ തുടര്‍ന്ന് ഇരിക്കൂറിലെ മുസ്്‌ലിം ലീഗ് പ്രവര്‍ത്തകരായ ഷംസീര്‍, റംഷാദ്, സമീര്‍, അന്‍വര്‍, ഇസ്്മായില്‍, ഉമ്മര്‍, റഷീദ് തുടങ്ങിയ 40 പേര്‍ക്കെതിരെയാണ് കേസെടുത്തത്. അതേസമയം സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ച് പരക്കേല്‍പ്പിച്ചെന്ന പരാതിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരായ എം സി ഉമര്‍, എന്‍ ഷംസീര്‍ എന്നിവരെ  തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകരായ കെ കെ ശറഫുദ്ദീന്‍, കെ ടി സഫീര്‍ എന്നിവരാണ് അക്രമിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss