|    Jul 21 Fri, 2017 2:33 pm
FLASH NEWS

‘നിലവിളക്ക് കൊളുത്തല്‍ ആരുടെയും കുത്തകയല്ല’

Published : 6th September 2016 | Posted By: SMR

അമ്പലപ്പുഴ: നിലവിളക്ക് കൊളുത്തല്‍ ആരുടെയും കുത്തകയല്ലെന്ന് മന്ത്രി ജി സുധാകരന്‍. അധ്യാപകദിനാഘോഷത്തിന്റെ ഭാഗമായി പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
താന്‍ ദിവസവും നാല് വിളക്കുകളെങ്കിലും കത്തിക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആരും വിവാദമുണ്ടാക്കേണ്ട കാര്യമില്ല. താന്‍ പറയുന്നകാര്യം അടിച്ചേല്‍പ്പിക്കില്ല. നമുക്ക് ജാതിയില്ല എന്നത് എല്ലാ സ്‌കൂള്‍ അസംബ്ലിയിലും ഒരു മാസമെങ്കിലും വായിക്കണം. വലിയ കെട്ടിടം നിര്‍മിച്ചതുകൊണ്ട് നല്ല വിദ്യാഭ്യാസം ലഭിക്കണമെന്നില്ലെന്നും മന്ത്രി പറഞ്ഞു.
നിലവിളക്ക് കൊളുത്തല്‍ വിവാദമായതിനാല്‍ ചടങ്ങില്‍ നിലവിളക്ക് ഒഴിവാക്കിയിരുന്നു. കുഞ്ഞുമോള്‍ സജീവ് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ മുഖ്യാതിഥിയായിരുന്നു.
മന്ത്രി ജി സുധാകരന്‍ പങ്കെടുത്ത പരിപാടിയില്‍ നിലവിളക്ക് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ബി ജെ പി നേതാവ് സമ്മേളന വേദിക്ക് വെളിയില്‍ നിലവിളക്ക് കൊളുത്തി. ബിജെപി ജില്ലാസെക്രട്ടറിയും പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് അംഗവുമായ എല്‍ പി ജയചന്ദ്രനാണ് ഇന്നലെ പ്രതിഷേധം സംഘടിപ്പിച്ചത്. സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക് കത്തിക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്നലെ പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന അധ്യാപക ദിനാഘോഷ ഉദ്ഘാടന വേദിയില്‍ നിലവിളക്ക് ഒഴിവാക്കിയത്. എന്നാല്‍ ഉദ്ഘാടന പ്രസംഗം നടത്തിയ മന്ത്രി സുധാകരന്‍ താന്‍ വിളക്ക് കൊളുത്താന്‍ തയ്യാറാണെന്നും വിളക്ക് ഇല്ലാതിരുന്നതിനാലാണ് കൊളുത്താതിരുന്നതെന്നും പറഞ്ഞു.
സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക് കൊളുത്തുന്നത് ഒഴിവാക്കുന്നതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കലക്ടറേറ്റിന് മുമ്പില്‍ പ്രതിഷേധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക