|    Oct 23 Tue, 2018 10:18 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

നിലവിലെ ടോപ് ക്രിക്കറ്റ് ടീം ഇന്ത്യ : മര്‍വന്‍ അട്ടപ്പട്ടു

Published : 11th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇന്ത്യയാണ് നിലവില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ക്രിക്കറ്റ് ടീമെന്ന് മര്‍വന്‍ അട്ടപ്പട്ടു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കര്‍ണാടക പ്രീമിയര്‍ ലീഗില്‍ ബല്‍ഗാവി പാന്തേഴ്‌സിന്റെ മെന്ററായ മുന്‍ ശ്രീലങ്കന്‍ താരം തന്റെ അഭിപ്രായം പങ്കുവച്ചത്. ഏതു ഫോര്‍മാറ്റിലായാലും ഇന്ത്യ തന്നെയാണ് മികച്ച ടീം. ശ്രീലങ്ക ഇന്ത്യക്ക് മുന്നില്‍ ഒമ്പത് തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയതില്‍ വിഷമമുണ്ട്. ശ്രീലങ്കന്‍ ക്രിക്കറ്റിനെ നല്ല കാലത്തേക്ക് തിരികെ കൊണ്ടുവരാന്‍ ആഭ്യന്തര ഘടന പൂര്‍ണമായും ഉടച്ച് വാര്‍ത്ത മികച്ച പുതുതാരങ്ങളെ കണ്ടെത്തേണ്ടതുണ്ട്. ടീമിന്റെ ആത്മവിശ്വാസ കുറവാണ് പ്രകടമായ പോരായ്മ- അട്ടപ്പട്ടു പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss