|    Nov 19 Mon, 2018 6:48 am
FLASH NEWS
Home   >  Todays Paper  >  page 12  >  

നിലയ്ക്കലില്‍ നിന്ന് 24 മണിക്കൂര്‍ ചെയിന്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി

Published : 1st November 2018 | Posted By: kasim kzm

തിരുവനന്തപുരം: മണ്ഡല മകരവിളക്ക് തീര്‍ഥാടനകാലത്ത് കെഎസ്ആര്‍ടിസി വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്ര ന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓരോ മിനിറ്റ് ഇടവിട്ട് നോണ്‍ എസി ബസ്സുകളും രണ്ടു മിനിറ്റ് ഇടവിട്ട് എസി ബസ്സുകളും ഉള്‍പ്പെടെ ആകെ 250 ബസ്സുകളാണ് ഈ വര്‍ഷം ചെയിന്‍ സര്‍വീസിനായി ക്രമീകരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
ഇത്തവണ കെഎസ്ആര്‍ടിസി മാത്രമാണ് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് സര്‍വീസ് നടത്തുന്നത്. 10 ഇലക്ട്രിക് ബസ്സുക ള്‍ ഉള്‍പ്പെടെ ആവശ്യാനുസരണം ബസ്സുകള്‍ സജ്ജീകരിക്കും. 16 മുതല്‍ നിലയ്ക്കല്‍-പമ്പ റൂട്ടില്‍ തുടര്‍ച്ചയായി സര്‍വീസ് ആരംഭിക്കും. ചടങ്ങില്‍ ‘ശബരീദര്‍ശന്‍ 2018’ വെബ്സൈറ്റിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss