|    Jul 20 Fri, 2018 10:16 pm
FLASH NEWS

നിലമ്പൂര്‍ സ്റ്റേഷന്‍ ഡ്യൂട്ടിയിലുള്ളവര്‍ക്ക് അമിത ഭാരം

Published : 27th September 2017 | Posted By: fsq

 

നിലമ്പൂര്‍: എസ്‌ഐ ബിനു തോമസ് ഉള്‍പ്പെടെയുള്ളവര്‍ ട്രെയ്‌നിങ്ങിലായതിനാല്‍ പരാതി കേള്‍ക്കാന്‍പോലും ആളില്ലാത്ത അവസ്ഥയിലാണ് നിലമ്പൂര്‍ പൊലീസ് സ്റ്റേഷന്‍. എസ്‌ഐ മാര്‍ക്കുള്ള മൂന്നു ദിവസത്തെ ട്രെയ്‌നിങ്ങിലാണ് എസ് ഐ. പൊലീസുകാര്‍ക്കുള്ള സി ഐയുടെ മൂന്നു ദിവസത്തെ ക്യാമ്പിലാണ് മറ്റ് ഉദ്യോഗസ്ഥര്‍. ഒരു ദിവസം ശരാശരി 20ലേറെ പരാതികളെത്തുന്ന സ്റ്റേഷനാണ് നിലമ്പൂര്‍. കഞ്ചാവ് കേസ് ഉള്‍പ്പെടെയുള്ള പ്രധാന കേസുകള്‍ ഇതില്‍പെടും. 7 അഡീഷണല്‍ എസ്‌ഐമാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നിലമ്പൂര്‍ സ്റ്റേഷനില്‍ നിലവില്‍ ആരുമില്ലാത്ത അവസ്ഥയാണ്. 1985ലെ പാറ്റേണ്‍ പ്രകാരമുള്ള ജീവനക്കാരാണ് ഇപ്പോഴും സ്‌റ്റേഷനിലുള്ളത്. ഇതുപ്രകാരം 45 പേരാണ് സ്റ്റേഷനില്‍ വേണ്ടത്. തിങ്കളാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന 20ല്‍ താഴെപേര്‍ മാത്രം. പരിഹരിക്കപ്പെടേണ്ട പരാതികളുമായി സ്റ്റേഷനിലെത്തുന്ന പലര്‍ക്കും തങ്ങളുടെ പരാതി കേള്‍ക്കാന്‍ പോലും ആളെകിട്ടാത്ത അവസ്ഥയാണ്. സ്‌റ്റേഷനിലുള്ള പൊലീസുകാര്‍ക്ക് പലപ്പോഴും വിവിധ ആവശ്യങ്ങള്‍ക്കായി പുറത്ത് ഡ്യൂട്ടി ചെയ്യേണ്ടിവരുമ്പോള്‍ സ്‌റ്റേഷനില്‍ ഉണ്ടാവുക നാമമാത്ര ആളുകള്‍മാത്രം. കഞ്ചാവ് കേസുകള്‍, വാഹനാപകടങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി സമരങ്ങള്‍, പട്രോളിങ്, വാഹന പരിശോധന, മന്ത്രിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരുടെ സന്ദര്‍ശനം, മറ്റാവശ്യങ്ങള്‍ എന്നിവക്കെല്ലാം ഓടേണ്ടത് ഈ ജീവനക്കാരാണ്. 1985നെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തില്‍ 200 ശതമാനത്തിലേറെ വര്‍ധനവുണ്ടായപ്പോഴും ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ആഭ്യന്തര വകുപ്പ് മടിക്കുന്നതാണ് നിലവിലെ അവസ്ഥക്ക് കാരണം. പൊലീസില്‍ വിവിധ തസ്തികകളിലായി 6000ത്തോളം ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുമ്പോഴാണ് ഈ ദുരവസ്ഥ. ഡ്യൂട്ടിയിലുള്ള പോലീസുകാരാവട്ടെ അമിത ഡ്യൂട്ടിയാണ് എടുക്കേണ്ടിവരുന്നത്. തങ്ങളുടെ പരാതി പൊലീസ് ഉദ്യോഗസ്ഥനെകണ്ട് നല്‍കുന്നതിനായി പലതവണ കയറിയിറങ്ങേണ്ട ഗതികേടിലുമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss