|    May 26 Fri, 2017 9:23 am
FLASH NEWS

നിലമ്പൂര്‍ മേഖലാ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം; ഡെലിഗേറ്റ് പാസ് വിതരണം ഇന്ന്

Published : 16th February 2016 | Posted By: SMR

നിലമ്പൂര്‍: ഐഎഫ്എഫ്‌കെ രണ്ടാമത് മേഖലാ നിലമ്പൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ ഡെലിഗേറ്റ് സെല്‍ ഇന്നു രാവിലെ 10ന് നിലമ്പൂര്‍ ഫെയറിലാന്റ് തിയറ്ററില്‍ ചലച്ചിത്രഅക്കാദമി ഭരണസമിതി അംഗം ആര്യാടന്‍ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യും.
പൂരിപ്പിച്ച അപേക്ഷയും രണ്ടു ഫോട്ടോകളും 200 രൂപയും അടച്ച് ഡെലിഗേറ്റ് പാസിന് അപേക്ഷിക്കാം. വിദ്യാര്‍ഥികള്‍ക്ക് 50 രൂപയാണ് ഫീസ്.
അപേക്ഷക്കൊപ്പം കോളജിന്റെ തിരിച്ചറിയല്‍കാര്‍ഡോ, സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രമോ ഹാജരാക്കണം. 18 വയസുതികഞ്ഞ തികഞ്ഞ വിദ്യാര്‍ഥികള്‍ക്കേ ഡെലിഗേറ്റ് പാസ് അനുവദിക്കൂ.
ആദ്യം അപേക്ഷ നല്‍കുന്ന 1500 പേര്‍ക്കായി പാസ് പരിമിതപ്പെടുത്തിയിട്ടുണ്ട്. ഡെലിഗേറ്റ് സെല്‍ 18വരെ പ്രവര്‍ത്തിക്കും. 19 മുതല്‍ 23വരെയാണ് ഫെയറിലാന്റ് തിയറ്ററില്‍ ചലച്ചിത്രോത്സവം നടക്കുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day