|    Aug 19 Sun, 2018 9:34 am
FLASH NEWS

നിലമ്പൂര്‍ മേഖലയില്‍ പലയിടത്തും റോഡില്‍ വെള്ളംകയറി

Published : 9th August 2018 | Posted By: kasim kzm

നിലമ്പൂര്‍: കഴിഞ്ഞ ദിവസം വൈകീട്ടു മുതല്‍ പെയ്ത കനത്ത മഴയില്‍ കെഎന്‍ജി റോഡില്‍ പല സ്ഥലങ്ങളിലും വെള്ളം കയറി. ശക്തമായ മഴയാണ് മേഖലയില്‍ പെയ്യുന്നത്. നിലമ്പൂര്‍ ജനതപ്പടി, വെളിയന്തോട്, മമ്പാട്, കുണ്ടുതോട് ഭാഗങ്ങളിലെല്ലാം റോഡില്‍ വെള്ളം കയറിയത് ഗതാഗതത്തിന് തടസമാവുന്നുണ്ട്. നിലമ്പൂര്‍ ടൗണില്‍ കാനറാ ബാങ്ക് പരിസരം മുതല്‍ കെഎപി റോഡ് വരെയുള്ള സ്ഥലങ്ങളില്‍ മഴവെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്.
ചന്തക്കുന്ന് ബസ് സ്റ്റാന്റിന് മുമ്പില്‍ നിന്ന് വെളിയന്തോട് വരെയുള്ള മേഖലയിലും വെള്ളം മുഴുവന്‍ റോഡിലാണ് ഒഴുകുന്നത്്. വാഹനങ്ങള്‍ പോകുമ്പോള്‍ റോഡിലൂടെ നടക്കുന്ന—വര്‍ക്കും സമീപത്തെ കടകളിലും വെള്ളം പ്രശ്‌നമാവുകയാണ്. റോഡിലെ ഗര്‍ത്തങ്ങളില്‍ വെള്ളം കയറി മൂടിയതിനാല്‍ ബൈക്കുകളടക്കം ഏതു സമയത്തും അപകടം ഉണ്ടാകാവുന്ന അവസ്ഥയിലാണ്. ബസ്സുകള്‍ ഉള്‍പ്പെടെ റോഡിലൂടെ വളരെ പ്രയാസപ്പെട്ടാണ് സര്‍വീസ് നടത്തുന്നത്. ശരിയായ രീതിയില്‍ റോഡിന്റെ അരികുചാലുകളുടെ വൃത്തിയാക്കല്‍ നടന്നിട്ടില്ല.
തുച്ഛമായ ഫണ്ടാണ് ഇതിന് ലഭിക്കു—തെന്നാണ് അധികൃതരുടെ വാദം. പ്രീ മണ്‍സൂണ്‍ പ്രവൃത്തികള്‍ എന്ന പേരില്‍ നടക്കുന്ന പ്രവൃത്തിയില്‍ നാടുകാണിച്ചുരത്തില്‍ റോഡരികിലെ കാടുവെട്ടല്‍, വിവിധ റോഡുകളിലെ കുഴികള്‍ അടയ്ക്കല്‍, ഗതാഗതത്തിനും കാഴ്ചയ്ക്കും തടസമായി റോഡരികില്‍ നില്‍ക്കുന്ന മരം വെട്ടല്‍, അരികുചാല്‍ വൃത്തിയാക്കല്‍ എന്നിവയാണ് നടക്കാറ്.
അഞ്ചോ, ആറോ ലക്ഷം രൂപ മാത്രമാണ് ഈ പ്രവൃത്തികള്‍ക്കെല്ലാം കൂടി ഓരോ വര്‍ഷവും അനുവദിക്കുന്നത്. വയലുകള്‍ നികത്തി ബില്‍ഡിങുകള്‍ സ്ഥാപിക്കുകയും കെട്ടിടങ്ങള്‍ക്ക്— സൗകര്യമൊരുക്കാന്‍ നിലവിലുണ്ടായിരുന്ന തോടുകളും ഓവു ചാലുകളും മണ്ണിട്ടു നികത്തി വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടഞ്ഞതും കെഎന്‍ജി റോഡിലെ വെള്ളക്കെട്ടിന്— കാരണമായിട്ടുണ്ട്. കരിമ്പുഴ മുതല്‍ കോടതിപ്പടി വരെയുള്ള സ്ഥലങ്ങളില്‍ നഗരസഭയുടെ നേതൃത്വത്തില്‍ ഓടകള്‍ നന്നാക്കാത്തതും കനത്തമഴ പെയ്യുന്നതോടെ റോഡില്‍ വെള്ളക്കെട്ടുണ്ടാകാന്‍ കാരണമായി.
കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ നിലമ്പൂരില്‍ റോഡിന്റെ അരികുകള്‍ തകര്‍ന്ന് ഗതാഗതത്തിന് കഴിയാതെയായിട്ടുണ്ട്. മുന്‍പ് കുടിവെള്ളത്തിനുള്ള പൈപ്പിടാന്‍ വെട്ടിപ്പൊളിച്ച ഈ ഭാഗം വീണ്ടും ടാര്‍ ചെയ്യാനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി വരുന്ന—തേയുള്ളു. നിലമ്പൂര്‍ യുപി സ്‌കൂളിന് മുമ്പിലും ചന്തക്കുന്നിലും റോഡരികില്‍ അരികുചാല്‍ ഉണ്ടെങ്കിലും വെള്ളം ഓടയിലൂടെയല്ല ഒഴുകുന്നത്. ഓടയിലേയ്ക്കു വെള്ളം തിരിച്ചുവിടാനുള്ള സംവിധാനവും അവിടങ്ങളില്‍ ഇല്ല. മലയോര മേഖലയില്‍ കനത്തമഴ തുടരുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. ചാലിയാറും പോഷകനദികളും നിറഞ്ഞൊഴുകുകയാണ്. ഏക്കര്‍ കണക്കിന് കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. ചാലിയാര്‍ പഞ്ചായത്തിലെ വെണ്ടേക്കും പൊയിലില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.
കാളികാവ്: രണ്ടു ദിവസമായി തുടരുന്ന പേമാരിക്കു ശമനമില്ല. മലയോരം ഭീതിയില്‍.മലയോരവാസികള്‍ക്ക് ഉറക്കമില്ലാ രാത്രികള്‍. ഉരുള്‍പൊട്ടല്‍ ഭീതിയില്‍ മലയോരത്ത് മുന്‍കരുതല്‍. നിലമ്പൂര്‍ പെരുമ്പിലാവ് സ്റ്റേറ്റ് ഹൈവേയില്‍ കാളികാവ് മങ്കുണ്ടിലും പന്നിക്കോട്ടുമുണ്ടയിലും വെള്ളം കയറി. ഉച്ചമുതല്‍ ഗതാഗതം തടസപ്പെട്ടു. പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു. ഒട്ടേറെ വീടുകളില്‍ വെള്ളം കയറി. കുത്തിയൊലിച്ച വെള്ളത്തില്‍ റോഡുകളും തകര്‍ന്നു. നൂറ് കണക്കിനു വാഴകളും നശിച്ചു. കഴിഞ്ഞാഴ്ച വിണ്ടുകീറിയ കടിഞ്ചീരിമല ഇടിയുമെന്ന ഭീതിയിലാണ് പുല്ലങ്കോട് ഗ്രാമം. പന്നിക്കോട്ടു മുണ്ട മാടമ്പം മൂച്ചിക്കടവ് പാലം വെള്ളത്തിനടിയിലായി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss