|    Oct 15 Mon, 2018 8:15 pm
FLASH NEWS

നിലമ്പൂര്‍ മേഖലയില്‍ കനത്ത മഴ

Published : 14th September 2017 | Posted By: fsq

 

നിലമ്പൂര്‍: ബുധനാഴ്ച്ച വൈകീട്ടോടെ കൂടി നിലമ്പൂര്‍ മേഖലയില്‍ തിമിര്‍ത്തു പെയ്ത കനത്ത മഴയെ തുടര്‍ന്ന് കെഎന്‍ജി റോഡില്‍ പല ഭാഗങ്ങളിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ജനതപ്പടി, താഴെ ചന്തക്കുന്ന്, വെളിയം തോട്, ജ്യോതിപ്പടി എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. ഇതേ തുടര്‍ന്ന് അന്തര്‍ സംസ്ഥാന പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കെഎന്‍ജി റോഡില്‍ തന്നെ വുഡ് കോപ്ലക്‌സിന് സമീപം വ്യാപകമായി മരക്കൊമ്പുകള്‍ പൊട്ടി വീണതിനെ തുടര്‍ന്നും ഗതാഗതം തടസ്സപ്പെട്ടു. നിലമ്പൂര്‍ അഗ്നിശമന സേനയും, റാപ്പിഡ് റെസ്‌ക്യു ടീമും, കമ്മ്യൂണിറ്റി റെസ്‌ക്യൂ ഫോഴ്‌സും ചേര്‍ന്ന് മരക്കൊമ്പുകള്‍ നീക്കിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. ശക്തമായ ഇടിയോടും, കാറ്റോടും കൂടിയ മഴ മേഖലയിലാകെ കനത്ത നാശ നഷ്ടമാണ് ഉണ്ടാക്കിയത്. മരങ്ങള്‍ വീണ് പല സ്ഥലത്തും കെഎസ്ഇബി ലൈന്‍ുകള്‍ പൊട്ടി വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. രണ്ടു വര്‍ഷത്തിനുള്ളിലെ ഏറ്റവും കനത്ത മഴയാണു നിലമ്പൂര്‍ മേഖലയില്‍ ബുധനാഴ്ച്ച ഉണ്ടായത്. 3.30ഓാടെ ആരംഭിച്ച മഴ രാത്രി ഏഴു മണിയോടെ യാണ് താല്‍ക്കാലികമായി ശ്രമിച്ചത്. ജില്ലാ ആശുപത്രിയിലെ ഫാര്‍മസിക്ക് മുകളിലുള്ള മേല്‍ക്കൂരയുടെ നിര്‍മാണം പുര്‍ത്തിയാകാത്തതിനാല്‍ ഫാര്‍മസിയിലേക്കും, സ്റ്റോര്‍ റൂമിലേക്കും വെള്ളം ഒഴുകി എത്തിയത് ജീവനക്കാരെയും രോഗികളെയും, ഒപ്പമെത്തിയവരെയും ദുരിതത്തിലാക്കി. ഒന്നരക്കൊല്ലം മുമ്പ് ജില്ലാ നിര്‍മിതി കേന്ദ്രമാണ് 3.90 ലക്ഷം രൂപയുടെ എസ്റ്റിമേറ്റില്‍ മേല്‍ക്കൂര നിര്‍മാണം ആരംഭിച്ചത്. ഇതിന്റെ പണി പൂര്‍ത്തിയാവാത്തതാണ് വിനയായത്. ചാലിയാര്‍ പുഴ ഉള്‍പ്പെടെ മേഖലയിലെ എല്ലാ പുഴകളും നിറഞ്ഞൊഴുകകയാണ്. കൃഷിയിടങ്ങളില്‍ വ്യപകമായി വെള്ളം കയറിയത് കര്‍ഷകരെ ആശങ്കയിലായ്ത്തിയിരിക്കൂകയാണ്. നാശനഷടങ്ങള്‍ തിട്ടപ്പെടുത്താനായിട്ടില്ല. വൈകുന്നേരം ആറു മണിയോടെ കനോലി പ്ലോട്ട് ടിക്കറ്റ് കൗണ്ടറിലേക്ക് മരുത് ഉള്‍പ്പെടെയുള്ള മരങ്ങള്‍ പൊട്ടി വീണ് കൗണ്ടര്‍ ഭാഗികമായി തകര്‍ന്നു. കൗണ്ടര്‍ തകര്‍ന്നതിനാല്‍ നാളെ വിനോദ സഞ്ചാരികള്‍ക്ക് കനോലി പ്ലോട്ട് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss