|    Jan 16 Mon, 2017 8:36 pm
FLASH NEWS

നിലമ്പൂര്‍-നഞ്ചന്‍കോഡ് റെയില്‍വേ: നടപടികള്‍ ഊര്‍ജിതമാക്കണം: ആക്ഷന്‍ കമ്മിറ്റി

Published : 5th September 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: ഡോ. ഇ ശ്രീധരന്റെ നിര്‍ദേശപ്രകാരം നിലമ്പൂര്‍-നഞ്ചന്‍കോഡ് റെയില്‍ പാതക്ക് സ്വകാര്യ പങ്കാളികളെ കണ്ടെത്തി ധനസമാഹരണം നടത്താനും പ്രത്യേക നിര്‍വഹണ സംവിധാനം രൂപീകരിക്കാനും നടപടികള്‍ ഊര്‍ജിതമാക്കണമെന്ന് നീലഗിരി-വയനാട് എന്‍എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. റെയില്‍പാതക്ക് മുന്‍ഗണനാ പട്ടികയില്‍ മൂന്നാം സ്ഥാനം നല്‍കി സംയുക്ത സംരംഭമായി നടപ്പാക്കാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാറിനെയും ഇതിനായി സംസ്ഥാനവുമായി കരാറില്‍ ഒപ്പിട്ട കേന്ദ്ര സര്‍ക്കാരിനെയും അഭിനന്ദിച്ചു. ബജറ്റിതര വിഭാഗത്തില്‍ റെയില്‍പാതക്ക് കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ അനുമതി ലഭിച്ചിരുന്നു.
കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ധനമന്ത്രി ഡോ. തോമസ് ഐസക് പ്രഖ്യാപിച്ച 15,000 കോടി രൂപയുടെ റെയില്‍വേ വികസന പദ്ധതി പ്രകാരമാണ് നഞ്ചന്‍കോഡ് – നിലമ്പൂര്‍ റെയി ല്‍പാതയും നടപ്പാക്കുന്നത്. ഈ പാതയുടെ വിശദമായ പദ്ധതിരേഖ തയാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഡോ. ഇ ശ്രീധരന്റെ നേതൃത്വത്തില്‍ ഡിഎംആര്‍സിയെ ചുമതലപ്പെടുത്തി അടുത്തിടെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇതിനായി എട്ടുകോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. റെയില്‍പാതയുടെ കാര്യത്തില്‍ അനുകൂല തീരുമാനങ്ങളെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ഡോ. തോമസ് ഐസക്ക്, ജി  സുധാകരന്‍, കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു എന്നിവരെ ആക്ഷന്‍ കമ്മിറ്റി അഭിനന്ദിച്ചു.   കണ്‍വീനര്‍ അഡ്വ. ടി എം റഷീദ്, ഫാ. ടോണി കോഴിമണ്ണില്‍, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ. പി  വേണുഗോപാല്‍, പി വൈ മത്തായി, വി മോഹനന്‍, എം എ അസൈനാര്‍, ജോയിച്ചന്‍ വര്‍ഗീസ്, റാംമോഹന്‍, ഒ കെ മുഹമ്മദ്, മോഹന്‍ നവരംഗ്, ജോസ് കപ്യാര്‍മല, സി യു പൗലോസ്, ജേക്കബ് സുല്‍ത്താന്‍ ബത്തേരി, നാസര്‍ കാസിം, സംഷാദ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക