|    Jul 19 Thu, 2018 5:52 am
FLASH NEWS

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കാരുണ്യ ഫാര്‍മസി എച്ച്എംസിക്ക് കീഴില്‍ തന്നെ പ്രവര്‍ത്തിപ്പിക്കും

Published : 14th September 2017 | Posted By: fsq

 

നിലമ്പൂര്‍: ജില്ലാ ആശുപത്രിയില്‍ എച്ച്എംസിയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന കാരുണ്യ ഫാര്‍മസി എച്ച്എംസിയുടെ മേല്‍നോട്ടത്തില്‍ തന്നെ തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ പൊതു തീരുമാനപ്രകാരമാണ് നടപടി. കോഴിക്കോട് സ്‌റ്റോറിന് ചുമതല നല്‍കാനുള്ള നീക്കം സജീവമാണെന്ന പ്രചാരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു യോഗം ചേര്‍ന്നത്. എച്ച്എംസി അംഗങ്ങള്‍ ഒറ്റക്കെട്ടായി ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. 2012ലാണ് എച്ച്എംസിയുടെ നിയന്ത്രണത്തില്‍ നിലമ്പൂര്‍ ആശുപത്രിയില്‍ കാരുണ്യ ഫാ ര്‍മസി പ്രവര്‍ത്തനം തുടങ്ങിയത്. കഴിഞ്ഞ ജൂണ്‍മാസത്തെ കുടിശ്ശികയായ 18ലക്ഷം രൂപ സ്റ്റോര്‍ സൂപ്രണ്ടും ആശുപത്രി സൂപ്രണ്ടും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ചെക്ക് ഒപ്പിടാത്തതിനെ തുടര്‍ന്നാണു മരുന്ന് വിതരണം തടസ്സപ്പെട്ടത്. ജിഎസ്ടി വന്നതോടെ എച്ച്എംസിയുടെ കീഴിലുള്ള കാരുണ്യ ഫാര്‍മസിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനം പ്രതിസന്ധിയിലാണെന്നും 12ശതമാനം ജിഎസ്ടി നല്‍കിയാല്‍ നഷ്ടത്തിലാകുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ.സി ഹമീദ് വാദിച്ചെങ്കിലും എച്ച്എംസി അംഗങ്ങളായ പി ടി ഉമ്മര്‍, ഷേര്‍ളി വര്‍ഗീസ്, മുജീബ് ദേവശ്ശേരി, ആര്‍ പാര്‍ഥസാരഥി, ബിനോയ് പാട്ടത്തില്‍ എതിര്‍ത്തു. തുടര്‍ന്ന് സംസാരിച്ച അംഗങ്ങളും എച്ച്എംസിക്കു കീഴില്‍ തന്നെ കാരുണ്യ ഫാര്‍മസി തുടരണമെന്ന ഉറച്ച നിലപാട് സ്വീകരിച്ചു. കാരുണ്യ ഫാര്‍മസിയുടെ നടത്തിപ്പിനായി ആശുപത്രി സൂപ്രണ്ട് സ്റ്റോര്‍ സൂപ്രണ്ട്, അംഗങ്ങളായ ഒ ടി ജയിംസ്, പി ടി ഉമ്മര്‍, മുജീബ് ദേവശ്ശേരി ഉള്‍പ്പെട്ട അഞ്ചംഗ സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി സുധാകരന്‍, ജസ്മല്‍ പുതിയറ, ബിജു കനകക്കുന്നേല്‍, ജോര്‍ജ് തോമസ്,കെ റഹീം, വിനോദ് പി മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss