|    Aug 21 Tue, 2018 9:12 am
FLASH NEWS

നിലമ്പൂര്‍ ചെട്ടിയംപാറ ഉരുള്‍പൊട്ടല്‍: ഇല്ലാതായത്് ഒരു കുടുംബമൊന്നാകെ

Published : 10th August 2018 | Posted By: kasim kzm

നിലമ്പൂര്‍: നിലമ്പൂര്‍ എരുമമുണ്ടക്കടുത്ത് ചെട്ടിയംപാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഇല്ലാതായത്് ഒരു കുടുംബമെന്നാകെ. ബുധനാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് ചാലിയാര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡിലുള്ള ചെട്ടിയാംപാറയില്‍ ഉരുള്‍പ്പൊട്ടിയത്. പറമ്പാടന്‍ കുഞ്ഞി(50), മരുമകള്‍ ഗീത(29), മക്കളായ നവനീത്(9), നിവേദ്(മൂന്ന്), കുഞ്ഞിയുടെ സഹോദരി പുത്രന്‍ മിഥുന്‍(16) എന്നിവരാണ് മരിച്ചത്. കുഞ്ഞിയുടെ മകന്‍ സുബ്രഹ്മണ്യ(30) നെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ബുധനാഴ്ച്ച രാത്രി പത്ത് മണിയോടെയുണ്ടായ അതിശക്തമായ ഉരുള്‍പ്പൊട്ടലിലാണ് ഇവരുടെ വീടും പുരയിടവും മണ്ണിനടിയില്‍പ്പെട്ടത്. തറവാട്ടുവീട്ടില്‍ ഉറങ്ങികിടക്കുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഈ സമയം സുബ്രഹ്മണ്യന്‍ സമീപത്തുള്ള സ്വന്തം വീട്ടിലായിരുന്നു. ശബ്ദം കേട്ട സുബ്രഹ്മണ്യന്‍ ടോര്‍ച്ചുമായി തറവാട് വീട്ടിലേക്ക് പോയതായി പറയുന്നു. പിന്നീട് സുബ്രഹ്മണ്യനെക്കുറിച്ച് വിവരമൊന്നുമില്ല.
ഉരുള്‍പൊട്ടലില്‍ സുബ്രഹ്മണ്യന്റെ വീടും തറവാട് വീടും വലിയ പെരകന്‍, ചെറിയ ചെമ്പന്‍ എന്നിവരുടെ വീടുകളും പൂര്‍ണമായും തകര്‍ന്നു. മണ്ണും കല്ലുകളും ഏതാണ് മുക്കാല്‍ കിലോമിറ്ററോളം ദൂരം താഴേക്ക് ഒഴുകിയെത്തി.
പൊലിസും അഗ്‌നിസുരക്ഷാ സേനയും തിരച്ചിലിനെത്തുന്നതിന് മുന്‍പ് തന്നെ നാട്ടുകാര്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. കുഞ്ഞിയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. 500 മീറ്റര്‍ താഴെ നിന്നാണ് മിഥുന്റെ മൃതദേഹം ലഭിച്ചത്.
ഗീതയുടെയും രണ്ടുമക്കളുടേയും മൃതദേഹം വീടിരുന്നതിന് സമീപം ചേര്‍ന്ന് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്‍, എടക്കര സിഐ സുനില്‍ പുളിക്കല്‍, ദുരന്ത നിവാരണ സേന ഡെപ്യൂട്ടി കലക്ടര്‍ സി അബ്ദുല്‍ റഷീദ്, നിലമ്പൂര്‍ തഹസില്‍ദാര്‍ ഇന്‍ ചാര്‍ജ് എം മെഹറലി, വനം ഡെപ്യൂട്ടി റെയ്ഞ്ചര്‍ അശോക് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss